സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സംസ്ഥാന സര്‍ക്കാരുമായി ധാരണയിലെത്തിയ സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി.
ഏഴോളം സ്വാശ്രയ കോളെജ് മാനേജ്‌മെന്റുകള്‍ ഉള്‍പ്പെടുന്ന അസോസിയേഷന്‍ ജൂലായ് 27ന് നടത്തിയ പ്രവേശന പരീക്ഷയാണ് ജസ്റ്റിസ് സിരിജഗന്‍ റദ്ദാക്കിയത്.
ഈ കോളെജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പൊതു പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.കോഴിക്കോട് കാരന്തൂരിലെ ഫാത്തിമ ഹനീന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കാരക്കോണം സോമര്‍വെല്‍ സ്‌മാരക സിഎസ്‌ഐ മെഡിക്കല്‍ കോളെജ്, കണ്ണൂര്‍ മെഡിക്കല്‍ കോളെജ്, പാലക്കാട് കരുണ, തിരുവനന്തപുരം ശ്രീ ഗോകുലം, പെരിന്തല്‍മണ്ണ എംഇഎസ്, എസ് യുടി എന്നീ കോളെജുകളാണ് സര്‍ക്കാരുമായി ധാരണയിലെത്തിയതിനു ശേഷം പ്രവേശന പരീക്ഷ നടത്തിയിരുന്നത്.
വിദ്യാര്‍ഥി പ്രവേശനത്തിന് പ്രവേശന പരീക്ഷ നടത്തുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ പരീക്ഷാ നടത്തിപ്പില്‍ സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രവേശന നടത്തിപ്പ് സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത അധ്യായന വര്‍ഷം മുതല്‍ പ്രവേശന പരീക്ഷ നടത്താനുദ്ദേശിയ്‌ക്കുന്ന മാനേജുമെന്റുകള്‍ക്കായി കോടതി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
അതെ സമയം സ്വാശ്രയ മാനേജുമെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷയുടെ കാര്യത്തില്‍ സുപ്രീം കോടതി തീരുമാനം 13ന് ഉണ്ടാകും. പരീക്ഷയുടെ സാധുത സംബന്ധിച്ച് സുപ്രീം കോടതിയ്‌ക്ക് മുമ്പൊ സ്വാശ്രയ മാനേജുമെന്റുകള്‍ സമര്‍പ്പിച്ച കേസ് പരിഗണിയ്‌ക്കുന്നതിനിടെയാണ് മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications