വിഴിഞ്ഞം: സ്ഥലമെറ്റെടുക്കല്‍ ത്വരിതപ്പെടുത്തും
തിരുവനന്തപുരം: വിഴിഞ്ഞത്ത് അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനില്‍ സ്ഥാപിയ്‌ക്കുന്നതിനായി 1088 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ അര്‍ഹരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണക്കാലത്ത് അഞ്ച് കിലോ അരി വീതം നല്‌കും. സംസ്ഥാനത്ത് പുതുതായി 13 ഐടിഐകള്‍ ആരംഭിയ്‌ക്കുമെന്നും സ്വതന്ത്ര്യ സോഫ്‌റ്റ് വെയര്‍ പഠനത്തിനും വികസനത്തിനുമായി അന്താരാഷ്ട്ര പഠന കേന്ദ്രം സ്ഥാപിയ്‌ക്കുന്നതിനെക്കുറിച്ച് പഠിയ്‌ക്കാന്‍ ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിയ്‌ക്കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗ്ലാദേശില്‍ ഏറ്റമുട്ടലില്‍ മരിച്ച ആലപ്പുഴ സ്വദേശി സുദര്‍ശന്റെ കുടുംബത്തിന് ഒരു ലക്ഷം നല്‌കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.












Click it and Unblock the Notifications