സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ രാഷ്ട്രീയം നിരോധിയ്‌ക്കണം
തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപകരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അവകാശം എടുത്തു കളയണമെന്ന് വിദഗ്‌ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‌കി.
എയ്‌ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിയ്‌ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതി സര്‍ക്കാരിന് നല്‌കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശമുള്ളത്.
സംസ്ഥാനത്തെ 856 അംഗീകൃത എയ്‌ഡഡ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കമ്മിറ്റി പഠനം നടത്തിയത്. അധ്യാപകരുടെ രാഷ്ട്രീയം സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിയ്‌ക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
സ്‌കൂളുകളില്‍ വ്യാപകമായ രീതിയില്‍ തൊഴില്‍ നിയമങ്ങളും കേരള വിദ്യാഭ്യാസ ചട്ടങ്ങളും ലംഘിയ്‌ക്കപ്പെടുന്നതായും വിദഗ്ദ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്.
പ്രധാനധ്യാപകര്‍ക്ക് പോലും കുറഞ്ഞ വേതനമാണ് നല്‌കുന്നത്. പിഎഫ്, പ്രസവാവധി എന്നിങ്ങനെയുള്ള അവകാശങ്ങള്‍ പോലും ഇവര്‍ക്ക് നിഷേധിയ്‌ക്കപ്പെടുന്നു. ഇതിനെതിരെ നടപടി സ്വീകരിയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ഇത് കൂടാതെ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 2644 അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിയ്‌ക്കുന്നതായും സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്‌ക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു.












Click it and Unblock the Notifications