Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷ ഉറപ്പാക്കാന്‍ ബുള്ളറ്റ്‌ പ്രൂഫ്‌ ബ്രാ

The underwear is being issued to female officers as part of their uniformബര്‍ലിന്‍: വനിതാ പോലീസുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബുള്ളറ്റ്‌ പ്രൂഫ്‌ ബ്രായും. ജര്‍മ്മനിയിലെ വനിതാ പോലീസ്‌ ഉദ്യോഗസ്ഥകള്‍ക്കാണ്‌ ബുള്ളറ്റ്‌ പ്രൂഫ്‌ ബ്രാ ധരിച്ച്‌ ജോലിയ്‌ക്കെത്താന്‍ ഭാഗ്യം ലഭിച്ചിരിയ്‌ക്കുന്നത്‌.

സാധാരണ ബ്രാ ധരിച്ച്‌ ജോലിയ്‌ക്ക്‌ പോകുന്നത്‌ അപകടകരമാണെന്ന്‌ പോലീസിലെ പെണ്‍പട പരാതിപ്പെട്ടതോടെയാണ്‌ ഇവര്‍ക്ക്‌ ബുള്ളറ്റ്‌ പ്രൂഫ്‌ ബ്രാകള്‍ നല്‌കാന്‍ ജര്‍മ്മന്‍ പോലീസ്‌ അധികൃതര്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

സാധാരണ ബ്രായക്കൊപ്പം ബുള്ളറ്റ്‌ പ്രൂഫ്‌ ബനിയന്‍ ധരിയ്‌ക്കുമ്പോള്‍ അസൗകര്യം സൃഷ്ടിയ്ക്കുന്നതിനോടൊപ്പം അപകട സാധ്യതയും വര്‍ദ്ധിപ്പിയ്ക്കുമെന്ന് ജര്‍മ്മന്‍ ഫെഡറല്‍ പോലീസ്‌ ഉദ്യോഗസ്ഥ കാര്‍മന്‍ കിബാത്‌ പറയുന്നു.

ഒരു ഡസനോളം വനിതാ പോലീസ്‌ ഉദ്യോഗസ്ഥകള്‍ പുതിയ ബുള്ളറ്റ്‌ പ്രൂഫ്‌ ബ്രാ പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഉപയോഗിച്ചു വരികയാണ്‌. രണ്ട്‌ മാസത്തെ പരീക്ഷണത്തിന്‌ ശേഷം ഇത്‌ ജര്‍മ്മന്‍ പോലീസ്‌ യൂണിഫോമിന്റെ ഭാഗമായി അംഗീകരിയ്‌ക്കും.

രാജ്യാതിര്‍ത്തികള്‍, വിമാനത്താവളം, റെയില്‍വെ സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിയ്‌ക്ക്‌ നിയോഗിക്കപ്പെടുന്ന വനിതാ ഉദ്യോഗസ്ഥകള്‍ക്ക് പുതിയ ബ്രാ നല്‌കാനാണ്‌ ജര്‍മ്മന്‍ പോലീസിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+