ചൊവ്വയില്‍ ജീവനുണ്ടായേക്കില്ല
വാഷിങ്‌ടണ്‍: ചൊവ്വയില്‍ ജീവനുണ്ടാകുമെന്ന പ്രതീക്ഷയ്‌ക്ക് മങ്ങലേല്‌ക്കുന്നു. ചൊവ്വയുടെ ധ്രുവ പ്രദേശത്തെ മണ്ണില്‍ വിഷാംശം കണ്ടെത്തിയതാണ് ജീവന്റെ സാന്നിധ്യം സംബന്ധിച്ചുള്ള പ്രതീക്ഷയ്‌ക്കു തിരിച്ചടിയായത്.
ജീവന് പ്രതികൂലമായി ബാധിയ്‌ക്കുന്ന ലവണമായ പെര്‍ക്ലോറേറ്റിന്റെ സാന്നിധ്യമാണ് ശാസ്‌ത്രജ്ഞരുടെ പ്രതീക്ഷകളെ തളര്‍ത്തിയിരിക്കുന്നത്.
ഓക്‌സീകരണ ശേഷി കുടുതലുള്ള ലവണമായ പെര്‍ക്ലോറേറ്റ് ഭൂമിയില്‍ മണ്ണും ഭൂഗര്‍ഭ ജലവും മലിനമാക്കുന്ന ലവണങ്ങളിലൊന്നാണ്. റോക്കറ്റ് ഇന്ധനത്തിനും സ്‌ഫോടക വസ്‌തുക്കള്‍ നിര്‍മ്മിയ്‌ക്കുന്നതിനും പെര്‍ക്ലോറേറ്റ് ഉപയോഗിക്കാറുണ്ട്.
സസ്യങ്ങള്‍ക്ക് വളരാന്‍ സാധിയ്‌ക്കുന്ന മണ്ണ് ചൊവ്വയുടെ വടക്കന്‍ പ്രദേശത്തുണ്ടെന്നായിരുന്നു പര്യവേഷണം നടത്തുന്ന ഫിനീക്‌സിന്റെ ആദ്യ പരീക്ഷണത്തിനു ശേഷമുള്ള നിഗമനം. എന്നാല്‍ രണ്ടാമത് നടത്തിയ പരീക്ഷണത്തിലാണ് ചൊവ്വയുടെ മണ്ണില്‍ പെര്‍ക്ലോറേറ്റിന്റെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications