വിലക്കയറ്റം മൂലം വേശ്യാവൃത്തി
മെക്‌സിക്കോ: ആഗോളതലത്തില്‍ രൂക്ഷമായ ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം സ്‌ത്രീകളെ ലൈംഗിക തൊഴിലിലേക്ക് നയിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍.
ജീവന്‍ നിലനിര്‍ത്താന്‍ പോലുമുള്ള ഭക്ഷണം ലഭിയ്‌ക്കാനില്ലാത്ത സാഹചര്യത്തില്‍ സ്‌ത്രീകള്‍ സ്വന്തം ശരീരം വരെ വിറ്റ് ഭക്ഷണത്തിനുള്ള പണം കണ്ടെത്തേണ്ട അവസ്ഥയാണുള്ളത്. എയ്‌ഡ്‌സ് പോലുള്ള ലൈംഗിക രോഗങ്ങള്‍ വര്‍ദ്ധിയ്‌ക്കാനിടയാക്കുമെന്നും യുഎന്‍ അഭിപ്രായപ്പെടുന്നു.
തിങ്കളാഴ്‌ച മെക്‌സിക്കോയില്‍ നടന്ന എയ്‌ഡ്‌സ് സമ്മേളനത്തിനിടയിലാണ് ഞെട്ടിപ്പിയ്‌ക്കുന്ന ഈ വിവരം വെളിപ്പെട്ടിരിയ്‌ക്കുന്നത്.
കെനിയ, സ്വാസിലാന്റ്, താന്‍സാനിയ, സാംബിയ, ബോട്‌സ്വാന എന്നീ ദരിദ്ര രാജ്യങ്ങളിലെ സ്‌ത്രീകളാണ് ഭക്ഷ്യവസ്‌തുക്കള്‍ വാങ്ങുന്നതിനായി ശരീരം വില്‌ക്കുന്നതിന് ഉദാഹരണമായി ചൂണ്ടിക്കാണിയ്‌ക്കപ്പെട്ടത്.












Click it and Unblock the Notifications