Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാനെറ്റ് വൈകാതെ സ്റ്റാറിന് സ്വന്തമാവും

മുംബൈ: ആദ്യത്തെ മലയാള വിനോദ ചാനലായ ഏഷ്യാനെറ്റ് വൈകാതെ സ്റ്റാര്‍ ടി വി സ്വന്തമാക്കും എന്നറിയുന്നു. ഇപ്പോഴത്തെ ഉടമസ്ഥനായ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് സ്റ്റാര്‍, ഏഷ്യാനെറ്റിനെ സ്വന്തമാക്കുന്നത്.

ഏഷ്യാനെറ്റിന്‍റെ വിനോദ ചാനലുകളായ ഏഷ്യാനെറ്റും ഏഷ്യാനെറ്റ് പ്ലസുമാണ് സ്റ്റാര്‍ ഏറ്റെടുക്കുന്നത്.

മലയാളം ഏഷ്യാനെറ്റ് വിനോദ ചാനലും കന്നടയിലെ ഏഷ്യാനെറ്റ് സുവര്‍ണ എന്ന ചാനലും വൈകാതെ തെലുങ്കില്‍ തുടങ്ങുന്ന സിതാര എന്ന ചാനലുമായിരിയ്ക്കും സ്റ്റാര്‍ ടി വി സ്വന്തമാക്കുക. ഏഷ്യാനെറ്റ് എന്‍റര്‍ടയിന്‍മെന്‍റ് എന്ന കമ്പനിയുടെ മുഴുവനും ഓഹരികളും സ്റ്റാര്‍ സ്വന്തമാക്കുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. എന്നാല്‍ 51 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ സ്റ്റാര്‍ വാങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.

2008 ഏപ്രില്‍ മാസത്തില്‍ ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ച നടക്കുന്നതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇരുകമ്പനികളും ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ തയ്യാറായില്ല. ഇതിന് ശേഷം ഏഷ്യാനെറ്റ് വിനോദ ചാനലും വാര്‍ത്താ ചാനലും റേഡിയോയും വ്യത്യസ്ഥ കമ്പനികളുടെ കീഴിലാക്കിക്കൊണ്ട് മാറ്റങ്ങള്‍ വരുത്തി. ഇത് സ്റ്റാര്‍ ടി വിയ്ക്ക് വിനോദ ചാനല്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കാനായിരുന്നു. വാര്‍ത്താ ചാനല്‍ നടത്തുന്ന കമ്പനികളുടെ 26 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ വിദേശ കമ്പനിയ്ക്ക് കൈവശം വയ്ക്കാന്‍ നിയമമനുസരിച്ച് കഴിയില്ല. ഈ പ്രശ്നം പരിഹരിയ്ക്കാനായിരുന്നു ചാനലുകള്‍ വ്യത്യസ്ഥ കമ്പനികളുടെ കീഴിലാക്കിയത്.

2006 ലാണ് രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റിന്‍റെ 51 ശതമാനം ഓഹരികള്‍ രജി മേനോനില്‍ നിന്ന് വാങ്ങിയത്. ഇതിനായി 130 - 150 കോടി രൂപ മുടക്കിയതായാണ് വിപണി വൃത്തങ്ങളില്‍ പറയപ്പെടുന്നത്. രാജീവിന്‍റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ ക്യാപ്പിറ്റലാണ് ഏഷ്യാനെറ്റിന്‍റെ ഓഹരികള്‍ വാങ്ങിയത്.

ഏഷ്യാനെറ്റ് എന്‍റര്‍ടൈന്‍മെന്‍റ് കമ്പനിയുടെ മൂല്യം 350 കോടി രൂപയായി കണക്കാക്കിയതായാണ് അറിയുന്നത്. എന്നാല്‍ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സ്റ്റാറിന് ഇന്ത്യയിലാകെ 14 ടെലിവിഷന്‍ ചാനലുകളാണ് ഉള്ളത്. മഹാരാഷ്ടയിലെ സകാലുമായി ചേര്‍ന്ന് ഒരു മറാഠി ചാനല്‍ തുടങ്ങാന്‍ സ്റ്റാര്‍ പദ്ധതിയിടുന്നുണ്ട്. അടുത്ത 12 മാസത്തിനുള്ളില്‍ ആറ് പ്രാദേശിക ചാനലുകള്‍ തുടങ്ങാനാണ് സ്റ്റാറിന്‍റെ പദ്ധതി. വിജയ് എന്ന സ്റ്റാറിന്‍റെ തമിഴ് ചാനല്‍ അത്രവിജയമല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+