ഭാര്യയെയും 3 മക്കളെയും കൊന്ന് എയ്‌ഡ്‌സ് ബാധിതന്‍ ജീവനൊടുക്കി
മുംബൈ: ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന ശേഷം എച്ച്‌ഐവി ബാധിതന്‍ ആത്മഹത്യ ചെയ്‌തു. ഫിലിം വിതരണക്കാരനായ തമിഴ്‌നാട് സ്വദേശി ബാബു തേവര്‍ (39) ആണ് ഭാര്യയ്‌ക്കും മക്കള്‍ക്കും വിഷം കൊടുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്‌തത്.
ഭാര്യ അമുരി, മക്കളായ വെങ്കിടേഷ് (10), മണി (8), മഹാലക്ഷ്‌മി (5) എന്നിവരാണ് കൊല്ലപ്പെട്ടത്. മുളുണ്ടിലെ വോഖാര്‍ഡ് ആശുപത്രിയ്‌ക്ക് സമീപത്തുള്ള ലിങ്ക് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഈ അഞ്ചംഗ കുടുംബം താമസിച്ചിരുന്നത്.
ബാബുവിന്റെ സഹോദരന്‍ മുരുകനാണ് സംഭവം പോലീസില്‍ അറിയിച്ചത്. മുരുകന്‍ ഇവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. അടുത്ത കാലത്തായി സഹോദരന്‍ ആകെ തളര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications