സിപിഎമ്മിന് സീറ്റുകള്‍ കുറഞ്ഞേയ്‌ക്കും: യച്ചൂരി
അഗര്‍ത്തല: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കേരളത്തില്‍ ചില സീറ്റുകള്‍ നഷ്ടപ്പെട്ടേയ്‌ക്കാമെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി.
തിരഞ്ഞെടുപ്പിന് ശേഷം പുതിയ രാഷ്ട്രീയ സഖ്യങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സീറ്റ് വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലാതിരിക്കേ പാര്‍ട്ടി എങ്ങനെ മൂന്നാം മുന്നണിയ്‌ക്ക് നേതൃത്വം നല്‍കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യച്ചൂരി.
കേരളത്തില്‍ സീറ്റു കുറയുമെന്നത് അഭ്യൂഹം മാത്രമാണ്. കഴിഞ്ഞ തവണ 20ല്‍ 19സീറ്റും നേടിയെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതില്‍ കുറവുവന്നേയ്‌ക്കാം. എന്നാല്‍ പാര്‍ട്ടിയുടെ മൊത്തം സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
മൂന്നാം മുന്നണിയ്‌ക്കായി രാഷ്ട്രീയ ശക്തികളെ ഒന്നിപ്പിക്കുന്നതു സിപിഎമ്മാണ്. അതുകൊണ്ട് പാര്‍ട്ടിയുടെ ശക്തി എന്തെന്നത് ഒരു പ്രശ്‌നമാവില്ല- അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications