എസ്‌ബിഐ ശാഖയില്‍ കള്ളനോട്ട് ശേഖരം കണ്ടെത്തി
ലഖ്നൊ: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഡൊമരിയാഗഞ്ചിലെ സ്റ്റേബ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയുടെ കറന്‍സി ചെസ്റ്റില്‍ 20 ലക്ഷം രൂപയുടെ കള്ളനോട്ട് ശേഖരം കണ്ടെത്തി.
കള്ളനോട്ടുകള്‍ക്ക് പിന്നില്‍ പാകിസ്‌താന്‍ ചാര സംഘടനയായ ഐഎസ്‌ഐ ആണെന്നാണ് പോലീസിന്റെ നിഗമനം. റിസര്‍വ് ബാങ്കധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കള്ളനോട്ടുകള്‍ കണ്ടെടുത്തത്.
കണ്ടെടുത്തവയില്‍ കൂടുതലും ആയിരത്തിന്റെ കള്ളനോട്ടുകളാണുള്ളത്. അസ്സല്‍ നോട്ടിനോട് കിടപിടിയ്‌ക്കുന്നതാണ് ഇവിടെ കണ്ടെത്തിയതെന്ന് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു.
കള്ളനോട്ടുകള്‍ വേര്‍തിരിച്ചെടുക്കാന്‍ റിസര്‍വ് ബാങ്കധികൃതര്‍ അത്യാധുനിക യന്ത്രം തന്നെ കൊണ്ടു വരേണ്ടി വന്നിരുന്നു. ബാങ്കിലെ കാഷ്യറുടെ അറിവോടെയാണ് കള്ളനോട്ടിടപാട് നടന്നതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ ലഭിച്ചിട്ടുള്ള വിവരം.
കാഷ്യര്‍ സുധാകര്‍ ത്രിപാഠിയെ അറസ്റ്റു ചെയ്‌തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത 7.25 ലക്ഷം രൂപയുടെ കറന്‍സിയില്‍ 5 ലക്ഷത്തിന്റെ കള്ളനോട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.


Click it and Unblock the Notifications