13സ്‌ത്രീകളെ കൊന്ന 40കാരന്‍ പിടിയില്‍
ഹൈദരാബാദ്: ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പതിമൂന്ന് സ്‌ത്രീകളെ കല്ലിനടിച്ച് കൊലപ്പെടുത്തിയ നാല്‍പതുകാരനെ ആന്ധ്രപൊലീസ് അറസ്റ്റുചെയ്‌തു.
നാല്‍ഗൊണ്ട ജില്ലയില്‍ നിന്നും സൈബെറാബാദിലേയ്‌ക്ക് കുടിയേറിയ തൊഴിലാളിയായ ശിവരാത്രി അഞ്‌ജയ്യയെയാണ് കൊലപാതക പരമ്പരയെത്തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്‌തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് കമ്മീഷണര്‍ എസ് പ്രഭാകര്‍ റെഡ്ഡി പറഞ്ഞു.
ലൈംഗിക തൊഴിലാളികളുമായി ബന്ധം സ്ഥാപിക്കുകയും തുര്‍ന്ന് മറ്റുള്ളവരുമായുള്ള ബന്ധം അവാസനിപ്പിക്കാന്‍ ഇവരോട് ആവശ്യപ്പെടുകയും ചെയ്യുന്ന ഇയാള്‍ നിര്‍ദ്ദേശം ലംഘിക്കുന്നവരെ കൊലപ്പെടുത്തുകയാണത്രേ ചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ ഈ രീതിയില്‍ കൊല നടത്താന്‍ തുടങ്ങിയത്.
ലൈംഗികത്തൊഴിലാളികളോട് വിരോധമുണ്ടായിരുന്ന ഇയാള്‍ അവര്‍ക്കൊപ്പം മദ്യപിക്കുകയും ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്‌തശേഷം അവരെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കല്ലുകൊണ്ട് അടിച്ച് മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കിയായിരുന്നു ഇയാള്‍ ഓരോ കൊപാതകവും നടത്തിയത്.
2005 ഏപ്രില്‍ മുതല്‍ തുടര്‍ച്ചയായി 13സ്‌ത്രീകളെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്‌തിരിക്കുകയാണ്.












Click it and Unblock the Notifications