സീറ്റ് കുറയുമെന്ന് പറഞ്ഞിട്ടില്ല: യെച്ചൂരി
ദില്ലി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന് സീറ്റ് കുറയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി.
മാധ്യമങ്ങള്‍ തന്റെ പ്രസ്‌താവന വളച്ചൊടിയ്‌ക്കുകയായിരുന്നു. പാര്‍ട്ടിയ്‌ക്ക് ഇപ്പോള്‍ തന്നെ പരമാവധി സീറ്റുണ്ട്. ഇനിയത് വര്‍ദ്ധിയ്‌ക്കില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും യെച്ചൂരി പറഞ്ഞു.
ചൊവ്വാഴ്‌ച അഗര്‍ത്തലയിലാണ് അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചില സീറ്റുകള്‍ പാര്‍ട്ടിയ്‌ക്ക് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
യെച്ചൂരിയുടെ പ്രസ്‌താവന ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ കേരളാ ഘടകം പ്രസ്‌താവനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ യെച്ചൂരി സ്വയം തിരുത്തിയതെന്നാണ് സൂചന.
ബുധനാഴ്‌ച നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ യെച്ചൂരിയുടെ പ്രസ്‌താവനയോട് പ്രതികരിയ്‌ക്കാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വിസമ്മതിച്ചിരുന്നു. പ്രസ്‌താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു വിഎസ് പറഞ്ഞത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications