സിപിഎം തോല്‍വി സമ്മതിച്ചുവെന്ന് മുരളി
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎം തോല്‍വി സമ്മതിച്ചിരിയ്‌ക്കുകയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്‍. സീതാറാം യെച്ചൂരിയുടെ പ്രസ്‌താവനയില്‍ നിന്നും വ്യക്തമാകുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപിയുടെ യുഡിഎഫ് പ്രവേശനത്തിനെതിരെ രംഗത്തെത്തിയ രമേശ് ചെന്നിത്തലയെയും മുരളി വിമര്‍ശിച്ചു.
ഇടതിന് വേണ്ടാത്തവരെ യുഡിഎഫില്‍ ചേര്‍ക്കില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. അപ്പോള്‍ യുഡിഎഫിലുള്ളവരെല്ലാം ഇടതിന് വേണ്ടപ്പെട്ടവരാണ് എന്നാണ് അര്‍ഥമെന്നത് ചെന്നിത്തല വ്യക്തമാക്കണം.
എന്‍സിപിയ്‌ക്ക് ശക്തമായ ദേശീയ നേതൃത്വമുണ്ട്. കേരളത്തിലെയും കേന്ദ്രത്തിലെയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നേതൃത്വം ഭാവി കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications