താരങ്ങള്‍ക്ക് ഹെല്‍മെറ്റില്ല; സെന്‍സര്‍ബോര്‍ഡിന് നോട്ടീസ്
കൊച്ചി: സിനിമാ പരസ്യങ്ങളില്‍ നായികാ നായകന്മാരും മറ്റു കഥാപാത്രങ്ങളും ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന രംഗം പ്രസിദ്ധപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിനും കൊച്ചി കോര്‍പ്പറേഷനും ഹൈക്കോടതി നോട്ടീസ്.
സിനിമാ പരസ്യങ്ങളില്‍ താരങ്ങള്‍ ഹെല്‍മെറ്റില്ലാതെ പ്രത്യക്ഷപ്പെടുന്നത് കോടതി വിധിയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ചട്ടപ്രകാരം നിയമപരമല്ലാത്തതൊന്നും പരസ്യപ്പെടുത്താന്‍ പാടില്ലെന്ന ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കൊച്ചി സ്വദേശി ജോര്‍ജ് ജോണ്‍ കോടതിയിലെത്തിയത്.
ഹര്‍ജിക്കാരന്റെ പ്രാരംഭ വാദം അംഗീകരിച്ച കോടതി മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ കോര്‍പ്പറേഷന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. ഇടപ്പള്ളിയിലും കേരളത്തിലെ മറ്റു സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിന്റെ പരസ്യബോര്‍ഡുകളാണ് ഹര്‍ജിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹെല്‍മെറ്റ് നിയമം സര്‍ക്കാര്‍ നടപ്പാക്കി വരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ യുവതലമുറയ്‌ക്ക് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നാണ് ഹര്‍ജിക്കാരന്റെ വാദം.












Click it and Unblock the Notifications