Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം നഗ്ന ചിത്രവുമായി പെരുവഴിയില്‍ പ്രതിഷേധം

Amanda Beard unveils her nude poster for People For the Ethical Treatment of Aminalsബെയ്‌ജിങ്ങ്‌: പ്രതിഷേധിയ്‌ക്കാന്‍ പല വഴികള്‍, സത്യാഗ്രഹവും സമരവുമൊക്കെ കണ്ട്‌ പരിചയിച്ചവര്‍ക്ക്‌ അമേരിക്കന്‍ നീന്തല്‍ ടീം ക്യാപ്‌റ്റന്‍ അമാന്‍ഡ ബേര്‍ഡിന്റെ പ്രതിഷേധം വേറിട്ട കാഴ്‌ചയായി.

സ്വന്തം നഗ്ന പോസ്‌റ്ററുമായി പെരുവഴിയില്‍ പത്ര സമ്മേളനം നടത്തിയാണ്‌ ഈ നീന്തല്‍ താരം ബെയ്‌ജിങ്‌ ഒളിമ്പിക്‌സില്‍ പ്രതിഷേധമുയര്‍ത്തിയത്‌.

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്കെതിരെ പ്രവര്‍ത്തിയ്‌ക്കുന്ന പെറ്റയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ്‌ അമാന്‍ഡ നഗ്ന ചിത്രമെടുക്കാന്‍ പോസ്‌ ചെയ്‌തത്‌.

ആതന്‍സ്‌ ഒളിമ്പിക്‌സില്‍ രണ്ട്‌ സ്വര്‍ണം നേടിയ താരം പോസ്‌റ്റര്‍ പ്രകാശനം ഒളിമ്പിക്‌ ഗ്രാമത്തില്‍ നടത്താനാണുദ്ദേശിച്ചിരുന്നതെങ്കിലും ചൈനീസ്‌ സുരക്ഷാദ്യോഗസ്ഥര്‍ സമ്മേളനം നടത്താന്‍ അനുവാദം നല്‌കിയില്ല.

തുടര്‍ന്ന്‌ ഒളിമ്പിക്‌ ഗ്രാമത്തിന്‌ പുറത്ത്‌ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി പോസ്‌റ്റര്‍ പ്രകാശനം നടത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+