നൈജീരിയയില്‍ സാരിധരിച്ചാല്‍ ജയില്‍ശിക്ഷ
ജോഹനാസ്‌ബര്‍ഗ്: സ്‌ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതിനായി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സാരിയുള്‍പ്പെടെയുള്ള വസ്‌ത്രങ്ങള്‍ക്ക് നൈജീരിയയില്‍ വിലക്കേര്‍പ്പെടുത്തി.
സാരിയ്‌ക്കൊപ്പം മാന്യമല്ലെന്നാരോപിച്ച് നൈജീരിയന്‍ സ്‌ത്രീകളുടെ പാരമ്പര്യവേഷവും അധികൃതര്‍ നിരോധിച്ചിട്ടുണ്ട്. വയറും പൊക്കിള്‍ച്ചുഴിയും പുറത്തുകാണുന്ന തരത്തിലുള്ളതാണ് നൈജീരിയന്‍ സ്‌ത്രീകളുടെ പരമ്പരാഗത വേഷം. നൈജീരിയയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഈ നിരോധനം ബാധകമാണ്.
നിയമം ലംഘിച്ച് സാരിയുള്‍പ്പെടെ ശരീരം പ്രദര്‍ശിപ്പിക്കുന്ന ഏതെങ്കിലും വസ്‌ത്രംധരിച്ച് പൊതുസ്ഥലത്തെത്തുന്നവര്‍ മൂന്നുമാസത്തോളം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുകയോ 100 ഡോളര്‍ പിഴയായി നേല്‍കേണ്ടിവരുകയോ ചെയ്യും. സ്‌ത്രീ നഗ്നത പുരുഷന്മാരെ കുറ്റകൃത്യങ്ങള്‍ക്കുപ്രേരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ വസ്‌ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ നിയമത്തിനെതിരെ ഒട്ടേറെ സ്‌ത്രീസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്‌ത്രീ ശരീരം കാണുമ്പോള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരണയുണ്ടാകുന്ന വിധത്തില്‍ ജനങ്ങള്‍ അധപതിച്ചിട്ടുണ്ടെങ്കില്‍ വസ്‌ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താതെ സാംസ്‌കാരിക നിലവാരം മെച്ചപ്പെടുത്തുകയാണ് വേണ്ടെന്നാണ് സംഘടനകള്‍ വാദിക്കുന്നത്.
എന്നാല്‍ രാജ്യത്തെ മുസ്ലിം മതനേതാക്കള്‍ ഈ നിയമത്തെ സ്വാഗതം ചെയ്‌തിട്ടുണ്ട്. സാരിയുള്‍പ്പെടെയുള്ള വസ്‌ത്രങ്ങള്‍ നിരോധിച്ചതിനൊപ്പം സ്‌ത്രീകള്‍ ധരിക്കുന്ന വസ്‌ത്രങ്ങള്‍ കഴുത്തില്‍ നിന്നും രണ്ട് ഇഞ്ചില്‍ക്കൂടുതല്‍ താഴരുതെന്നും കാല്‍മുട്ടിന് മുകളില്‍ നിന്നും രണ്ട് ഇഞ്ചിലേറെ കയറുതെന്നും നിര്‍ദ്ദേശവുമുണ്ട്.
എന്നാല്‍ സ്‌ത്രീകളുടെ വസ്‌ത്രത്തിന്റെ അളവുകളെടുക്കാന്‍ പൊലീസുകാര്‍ മുതിരുമോയെന്നുചോദിക്കുന്ന സ്‌ത്രീസംഘടനാ പ്രവര്‍ത്തകര്‍ ഇതെല്ലാം ചിരിച്ചുതള്ളേണ്ടുന്ന നിയമങ്ങളാണെന്നാണ് പറയുന്നത്.












Click it and Unblock the Notifications