അന്ത്രാക്‌സ് അക്രമണത്തിന് പിന്നില്‍ അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍
വാഷിംഗ്‌ടണ്‍: അമേരിക്കയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അന്ത്രാക്‌സ് അക്രമണത്തിന്റെ അന്വേഷണം എഫ്‌ബിഐ അവസാനിപ്പിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി കഴിഞ്ഞ ദിവസം പുറത്തു വിട്ടിട്ടുണ്ട്.
ശാസ്‌ത്രജ്ഞനായ ബ്രൂസ് ഇവിന്‍സ് ആണ് ജൈവാക്രമണത്തിന് പിന്നിലെ സൂത്രധാരനെന്നാണ് കരുതപ്പെടുന്നത്. അന്വേഷണം തനിയ്‌ക്കെതിരെ തിരിയുന്നത് കണ്ട ഇന്‍വിന്‍സ് കഴിഞ്ഞയാഴ്‌ച ആത്മഹത്യ ചെയ്‌തിരുന്നു.
ഇന്‍വിന്‍സ് ആത്മഹത്യ ചെയ്‌ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിച്ചിരിയ്‌ക്കുന്നത്. കോടതി പുറത്തു വിട്ട രേഖകളില്‍ ഇന്‍വിന്‍സിനെതിര അന്വേഷണം ആവശ്യപ്പെട്ടുള്ള ഒട്ടേറെ രേഖകളുണ്ട്. കേസില്‍ മറ്റാരെയും പ്രതികളായി സംശയിച്ചിരുന്നില്ല.
2001 സെപ്‌റ്റംബര്‍ 11ലെ തീവ്രവാദ അക്രമണത്തിന് പിന്നാലെയാണ് അമേരിക്കിയില്‍ വിവിധയിടങ്ങളിലായി അന്ത്രാക്‌സ് പൊടി തപാലിലൂടെ അയച്ച് കൊണ്ടുള്ള സംഭവം ഉണ്ടായത്.
മേരിലാന്‍ഡിലുള്ള അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ബയോ ഡിഫന്‍സ് ലാബില്‍ ആന്ത്രാക്‌സിനെ സംബന്ധിച്ചുള്ള ഗവേഷണ സംഘത്തിലുള്ളയാളായിരുന്നു ഇര്‍വിന്‍. ഈ ലാബ് കേന്ദ്രീകരിച്ച് തന്നെയാണ് എഫ്‌ബിഐ അന്വേഷണം മുന്നോട്ടു നീങ്ങിയിരുന്നത്.
മാധ്യമ സ്ഥാപനങ്ങള്‍ക്കും അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്കുമാണ് അന്ത്രാക്‌സ് രോഗാണുക്കളടങ്ങിയ പൊടി തപാലില്‍ ലഭിച്ചത്. അക്രമണത്തില്‍ അഞ്ച് പേര്‍ മരിയ്‌ക്കുകയും 22 പേര്‍ക്ക് കഠിനമായ രോഗബാധയുണ്ടാകുകയും ചെയ്‌തിരുന്നു.
സംഭവ സമയത്ത് ഇന്‍വിന്‍സിന്റെ കൈവശം ഒരു ഫ്‌ളസ്‌ക് നിറയെ അന്ത്രാക്‌സ് പൊടി ഉണ്ടായിരുന്നതായി കോടതി പുറത്തു വിട്ട അന്വേഷണ രേഖകളിലുണ്ട്.












Click it and Unblock the Notifications