മാനത്ത് വിമാനച്ചിറകില്‍ മിന്നു കെട്ട്
ലണ്ടന്‍: വിവാഹം സ്വര്‍ഗത്തില്‍, എന്ന ബൈബിള്‍ വാക്യത്തോട് അടുത്തെത്തുന്ന രീതിയില്‍ ലണ്ടനിലൊരു വിവാഹ മാമാങ്കം.
പറക്കുന്ന വിമാനങ്ങളുടെ ചിറകിലേറി 1000 അടി ഉയരത്തിലായിരുന്നു വിവാഹം നടന്നത്. ഒരല്‌പമൊന്ന് പിഴച്ചാല്‍ വധുവരന്മാര്‍ ശരിയ്‌ക്കും സ്വര്‍ഗത്തില്‍!
വേറിട്ട വിവാഹമൊരുക്കാന്‍ ഇരുപത്തിനാലുകാരനായ ഡാരന്‍ മക് വാള്‍ട്ടേഴ്‌സും 23കാരി കാത്തി ഹോഡ്‌സണും കണ്ടെത്തിയ വഴിയായിരുന്നു വിമാനച്ചിറകിലെ വിവാഹം.
സൈറന്‍സെസ്‌റ്ററില്‍ നിന്നും രണ്ട് വിമാനങ്ങളുടെ ചിറകില്‍ കയറി പറന്നുയര്‍ന്ന വധൂവരന്മാര്‍ക്ക് വിവാഹ കൂദാശ ചൊല്ലാനെത്തിയ പുരോഹിതനായ ജോര്‍ജ്ജ് ബ്രിങ്‌ഹാം മറ്റൊരു വിമാനത്തിന് മുകളില്‍ കയറി ഇവരെ അനുഗമിച്ചു.
വിമാനച്ചിറകുകള്‍ക്ക് മേല്‍ ഘടിപ്പിച്ച കസേരയില്‍ ബെല്‍റ്റിട്ടായിരുന്നു വിവാഹം. പ്രത്യേക മൈക്രോഫോണില്‍ നിന്നും വധൂവരന്മാര്‍ പുരോഹിതന്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞകള്‍ കൈകൊള്ളുകയും ചെയ്‌തു.
തുടര്‍ന്ന് ഭൂമിയില്‍ തിരിച്ചെത്തിയ ഇരുവരും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ മോതിരം കൈമാറലും നടത്തി. നേരത്തെ പ്രതികൂല കാലാവസ്ഥ മൂലം വിവാഹ ചടങ്ങ് രണ്ട് തവണ മാറ്റി വെയ്‌ക്കപ്പെട്ടിരുന്നു.
ദൂരെ ആകാശത്തു നിന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും താഴെ കണ്ടു കൊണ്ട് നടന്ന വിവാഹം അവിശ്വസനീയമായിരുന്നുവെന്ന് ഫിറ്റ്‌നസ് ഇന്‍സ്‌ട്രക്ടര്‍ കൂടിയായ മാക് വാള്‍ട്ടേഴ്‌സ് പറഞ്ഞു.












Click it and Unblock the Notifications