ഷാരൂഖിന്റെ ബംഗ്ലാവിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി
മുംബൈ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ മുംബൈയിലെ ബാന്ദ്രയില്‍ പണിത ബംഗ്ലാവ് ചട്ടം ലംഘിച്ചുകൊണ്ടുള്ളതാണെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.
ബാന്ദയിലെ കടല്‍ത്തീരത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന മന്നത്ത് എന്ന ബംഗ്ലാവ് നഗരഭൂപരിധി നിയമം ലംഘിച്ചു നിര്‍മ്മിച്ചതാണെന്നാണ് ഹര്‍ജിയിലെ ആരോപണം.
സാമൂഹ്യപ്രവര്‍ത്തകനായ സിംപ്രീത് സിങ് ആണ് പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നഗരഭൂപരിധി നിയമം നിലവിലില്ലെങ്കിലും 2003ല്‍ പണിത ബംഗ്ലാവിന് ഈ നിയമം ബാധകമായിരുന്നുവെന്നാണ് സിംപ്രീത് സിങിന്റെ വാദം.
മന്നത്തിനെതിരെ മറ്റ് രണ്ട് പൊതുതാല്‍പര്യഹര്‍ജികള്‍ കൂടി ഹൈക്കോതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇവയിലൊന്ന് പിന്നീട് കോടതി തള്ളുകയായിരുന്നു.
തനിക്കെതിരെ ദിവസം ഒരു പരാതിയെങ്കിലും കോടതിയിലെത്തുന്ന അവസ്ഥയാണിപ്പോഴെന്നും ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്നുമാണ് ഷാരൂഖ് പ്രതികരിക്കുന്നത്. കേസിന്റെ കാര്യമെല്ലാം തന്റെ വക്കീല്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications