വോട്ട് കോഴ: ടേപ്പില്‍ കൃത്രിമത്വം കാണിച്ചു?
ദില്ലി: വിശ്വാസവോട്ടില്‍ അനുകൂല നിലപാടെടുക്കാന്‍ എംപിമാര്‍ക്ക് കോഴ നല്‌കുന്നത് ചിത്രീകരിച്ച സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ ടേപ്പില്‍ കൃത്രിമത്വം നടത്തിയെന്ന് ബിജെപി എംപിമാര്‍ ആരോപിച്ചു.
കോഴയാരോപണമുയര്‍ത്തിയ ബിജെപി എംപിമാരായ അശോക് അര്‍ഗലും ഫര്‍ഗാന്‍ സിങ് കുലസ്‌തെയുമാണ് ചാനലിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിയ്‌ക്കുന്ന പാര്‍ലമെന്റ്‌റി തെളിവെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരായ ഇവര്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലാണ് ആരോപണമുയര്‍ത്തിയിരിക്കുന്നത്.
തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ സിഡിയില്‍ നിന്നും അപ്രത്യക്ഷമായി ഇവര്‍ പറഞ്ഞു.എന്നാല്‍ കമ്മിറ്റിയ്‌ക്ക് മുന്നില്‍ എംപിമാര്‍ ഈ ആരോപണം ഉന്നയിച്ചിട്ടില്ല.
തിങ്കളാഴ്‌ച നടക്കുന്ന അടുത്ത സിറ്റിംഗില്‍ തെളിവ് നല്‌കാന്‍ സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്റെ പ്രതിനിധിയോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications