മുരളീധനെ ചുമക്കാന്‍ യുഡിഎഫിന് കഴിയില്ലെന്ന് ഹസന്‍
ദില്ലി: ഇടതുമുന്നണിയുടെ വാതില്‍ മുട്ടിയിട്ടു തുറക്കാതെ വന്നപ്പോള്‍ യുഡിഎഫിലേയ്‌ക്ക് വരാമെന്ന് ആരെങ്കിലും മോഹിക്കുന്നുണ്ടെങ്കില്‍ ആ വാതിലുകള്‍ തുറക്കില്ലെന്ന് കെപിസിസി വക്താവ് എംഎം ഹസന്‍.
മാപ്പ് പറഞ്ഞ് കരഞ്ഞു പരസ്യമായി പശ്ചാത്താപം പ്രടിപ്പിക്കുന്നവരെ കോണ്‍ഗ്രസില്‍ തിരികെയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി ദേശീയ നേതൃത്വം ആണവകരാറിനെ അനികൂലിച്ചപ്പോള്‍ കരാറിനെ എതിര്‍ത്തയാളാണ് മുരളീധരന്‍. രണ്ടാഴ്‌ചകൊണ്ട് കരാറിനോടുള്ള മുരളീധരന്റെ എതിര്‍പ്പ് മാറിയോ?
എപിജെ അബ്ദുള്‍ കലാമിനെക്കണ്ട് ചര്‍ച്ച നടത്തിയപ്പോഴാണ് സമാജ് വാദി പാര്‍ട്ടിയ്‌ക്ക് കരാറിനെക്കുറിച്ചുള്ള സംശയം മാറിയത്. മുരളീധരന്‍ ഇക്കാര്യം ആരോടാണ് ചര്‍ച്ചചെയ്‌തതെന്ന് വ്യക്തമാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
എല്‍ഡിഎഫില്‍ കയറ്റാതെ വരുന്നവരെ ചുമക്കാന്‍ യുഡിഎഫിനാകില്ല. എന്‍സിപിയെ യുഡിഎഫിലെടുക്കുന്നത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയതായി കെപിസിസിയ്‌ക്ക് വിവരമില്ല. ദില്ലിയില്‍ യാതൊരു ചര്‍ച്ചകളും ഈ ദിവസങ്ങളില്‍ നടന്നിട്ടില്ല.
എന്‍സിപി മുരളീധരന്റേതല്ല ശരത് പവാറിന്റേതാണ്. എന്‍സിപി വിട്ടുവന്നാല്‍ മുരളിയെ കോണ്‍ഗ്രസിലെടുക്കുമോയെന്ന് ചോദിച്ചപ്പോള്‍ ഈ ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നായിരുന്നു ഹസന്റെ പ്രതികരണം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications