കൊച്ചി തുറമുഖ സമരം പിന്‍വലിച്ചു
കൊച്ചി: കൊച്ചി തുറമുഖത്ത് കണ്ടെയ്‌നര്‍ തൊഴിലാളികള്‍ മൂന്ന് ദിവസമായി നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
വ്യഴാഴ്‌ച തന്നെ ഏഴ് സംഘടനകള്‍ സമരത്തില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ ബിഎംഎസ് സമരത്തില്‍ ഉറച്ചു നിന്നു.
വെള്ളിയാഴ്‌ച രാവിലെ നടന്ന ചര്‍ച്ചയിലാണ് സമരത്തില്‍ നിന്നും പിന്‍മാറാന്‍ ബിഎംഎസും തീരുമാനമെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി മുതല്‍ ആരംഭിച്ച തൊഴിലാളി സമരം മൂലം തുറമുഖത്തെ കണ്ടെയ്‌നര്‍ നീക്കം സ്‌തംഭിച്ചിരുന്നു.
കണ്ടെയ്‌നറുകള്‍ ട്രെയ്‌ലര്‍ ലോറികളില്‍ കയറ്റാന്‍ അഞ്ചു മണിക്കൂറോളം കാത്തിരിയ്‌ക്കേണ്ടി വരുന്നുണ്ടെന്നായിരുന്നു തൊഴിലാളികളുടെ പരാതി. സമരം അവസാനിച്ചതോടെ തുറമുഖം സജീവമായിട്ടുണ്ട്.












Click it and Unblock the Notifications