Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭ്യൂഹം ശക്തിപ്പെടുന്നു; മുരളി കരുണാകരനെ കണ്ടു

തിരുവനന്തപുരം: എന്‍സിപി യുഡിഎഫില്‍ പ്രവേശിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കേ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ കെ മുരളീധരന്‍ വ്യാഴാഴ്‌ച വൈകീട്ട്‌ കെ കരുണാകരനെ സന്ദര്‍ശിച്ചു.

നന്തന്‍കോട്ടുള്ള കരുണാകരന്റെ വസതിയില്‍ അതീവരഹസ്യമായാണ്‌ കൂടിക്കാഴ്‌ച നടന്നത്‌. എതാനും മിനിട്ടുകള്‍ മാത്രമാണ്‌ കൂടിക്കാഴ്‌ച നീണ്ടുനിന്നത്‌. എങ്കിലും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വന്‍രാഷ്ട്രീയപ്രാധാന്യമാണ്‌ ഇതിന്‌ കൈവന്നിരിക്കുന്നത്‌.

എന്നാല്‍ കരുണാകരന്റെ ആരോഗ്യവിവരം അറിയുന്നതിനായാണ്‌ മുരളി നന്തന്‍കോട്ടെ വസതിയിലെത്തിയതെന്നാണ്‌ കരുണാകരനുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അഞ്ചുമിനിട്ട്‌ മാത്രം നീണ്ടുനിന്ന കൂടിക്കാഴ്‌ചയില്‍ രാഷ്ട്രീയം ഒരു വിഷയമേ ആയിരുന്നില്ലെന്നും ഈ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കരുണാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതില്‍പ്പിന്നെ ഇതു രണ്ടാമത്തെ തവണയാണ്‌ അച്ഛനും മകനും തമ്മില്‍ കണ്ടുമുട്ടുന്നത്‌. മുരളീധരന്റെ ഭാര്യാപിതാവ്‌ മരിച്ചപ്പോള്‍ കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ്‌ കരുണാകരനും മുരളീധരനും തമ്മില്‍ ഏറ്റവും അവസാനം കണ്ടത്‌.

ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ നിര്‍ബ്ബന്ധിച്ചതിനെത്തുടര്‍ന്നാണ്‌ അന്ന്‌ അച്ഛനെ കാണാന്‍ മുരളി തയ്യാറായത്‌. തിരുവനന്തപുരത്തെ നന്തന്‍കോട്ടുള്ള വസതിയില്‍ പലചടങ്ങുകളും നടന്നിരുന്നെങ്കിലും അതില്‍ നിന്നെല്ലാം ഒഴിഞ്ഞു നിന്ന മുരളീധരന്‍ ഇതാദ്യമായാണ്‌ ഈ വീട്ടിലെത്തുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+