ഒളിമ്പിക്‌സിന് തീവ്രവാദ ഭീഷണി
ഉറംഖി: ബെയ്‌ജിങില്‍ വെള്ളിയാഴ്‌ച ആരംഭിയ്‌ക്കുന്ന ഒളിമ്പിക്‌സിന് തീവ്രവാദികളുടെ അക്രമ ഭീഷണി. അക്രമണം നടത്തുമെന്ന മുന്നറിയിപ്പുള്ള ആറ് മിനിറ്റ് വീഡിയോ തീവ്രവാദികള്‍ പുറത്തു വിട്ടിട്ടുണ്ട്.
ചൈനയ്‌ക്കുള്ളില്‍ വിമാനം, ട്രെയിന്‍, തീവണ്ടി, ബസ് യാത്രകള്‍ എന്നിവയില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ മുസ്ലിങ്ങളോട് അഭ്യര്‍ഥിയ്‌ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
കിഴക്കന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയുടെ സ്വാതന്ത്ര്യ വാദമുയര്‍ത്തുന്ന ഒരു തുര്‍ക്കിഷ് ഇസ്ലാമിക തീവ്രവാദ സംഘടനയാണ് ഭീഷണിയ്‌ക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്. രണ്ട് ദിവസം മുമ്പാണ് വീഡിയോ പുറത്തു വന്നിട്ടുള്ളത്.
അതെ സമയം വെള്ളിയാഴ് ഉദ്‌ഘാടന ചടങ്ങുകള്‍ നടക്കുന്ന കിളിക്കൂട് സ്റ്റേഡിയത്തിന് ചുറ്റുമുള്ള സുരക്ഷ ചൈന കര്‍ക്കശമാക്കി. ഒരു ലക്ഷത്തോളം സൈനികരെയാണ് ഇവിടെ മാത്രം നിയോഗിച്ചിട്ടുള്ളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications