മുഷറഫിനെതിരെ ഇംപീച്ച്‌മെന്റ് നടപടി പ്രഖ്യാപിച്ചു
ഇസ്ലമബാദ്: പാകിസ്‌താന്‍ പ്രസിഡന്റ് പര്‍വേശ് മുഷറഫിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങാന്‍ ഭരണസഖ്യം തീരുമാനിച്ചു. ഇതോടെ പാകിസ്ഥാനില്‍ ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യ പ്രസിഡന്റ് മുഷറഫായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.
മുഷറഫിനെ പുറത്താക്കാനുള്ള നടപടികള്‍ ഉടന്‍തന്നെ തുടങ്ങുമെന്ന് ഭരണമുന്നണിയിലെ പ്രമുഖ നേതാക്കളായ അസിഫ് അലി സര്‍ദാരിയും നവാസ് ഷെരീഫും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രമേയം ആഗസ്റ്റ് 11ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
മുഖ്യ ഭരണകക്ഷികളായ പിപിപിയും പിഎംഎല്‍എന്നും മാസങ്ങളായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. മുഷറഫ് പുറത്താക്കിയ ജഡ്‌ജിമാരെ തിരിച്ചെടുക്കുന്നതിനെക്കുറിച്ചും തീരുമാനമായിട്ടുണ്ട്. ജനറല്‍ മുഷറഫിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ അനിവാര്യമാണെന്ന് ഭരണസഖ്യം വിശ്വസിക്കുന്നതായി പിപിപി നേതാവ് ആശിഫലി സര്‍ദാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഷറഫിന്റെ സാമ്പത്തിക നയത്തെ രൂക്ഷമായി വിമര്‍ശിച്ച സര്‍ദാരി രാജ്യം ജനാധിപത്യത്തിലേയ്‌ക്ക് മാറുന്നത് അട്ടിമറിയ്‌ക്കാന്‍ അദ്ദേഹം ശ്രമിച്ചതായും ആരോപിച്ചു.
ദേശീയ അസംബ്ലിയുടെയും പ്രവിശ്യാ അസംബ്ലികളുടെയും യോഗം 11ന് വിളിച്ചിട്ടുണ്ട്. പ്രസിഡന്റ് എന്ന നിലയില്‍ മുഷറഫ് തുടരുന്നതിലെ അസാംഗത്യവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലെ വീഴ്‌ചകളും ചൂണ്ടിക്കാട്ടുന്ന കുറ്റപത്രം നാഷണല്‍ അസംബ്ലി സ്‌പീക്കര്‍ വായിക്കും.
15 ദിവസത്തിനുള്ളില്‍ മുഷറഫ് മറുപടി നല്‍കണം. മറുപടി കിട്ടിയില്ലെങ്കിലും തൃപ്‌തികരമല്ലെങ്കിലും ഇംപീച്ച് ചെയ്യും. പ്രസിഡന്റിനെ പുറത്താക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം.
ഇതിനിടെ ബീജിംഗ് ഒളിമ്പിക്‌സിന് പോകാനൊരുങ്ങിയ മുഷറഫ് അവസാനനിമിഷം യാത്ര റദ്ദാക്കി. പ്രധാനമന്ത്രി യൂസുഫ് റാസാ ഗിലാനിയാണ് ബെയ്ജിംഗിലേയ്‌ക്ക് പോകുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications