നക്‌സലുകള്‍ക്ക് ശിവസേനയുടെ സഹായമെന്ന് ആരോപണം
മുംബൈ: നക്‌സല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ യുവാവിന്റെ നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ട് മുംബൈ പോലീസ് പൂഴ്‌ത്തിയതായി ആരോപണം.
നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൊടുക്കുന്നതിന് പിന്നില്‍ ശിവസേനയും ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുമുണ്ടെന്ന വെളിപ്പെടുത്തലാണ് പോലീസ് മുക്കിയത്.
2007 മേയില്‍ അറസ്‌റ്റിലായ അരുണ്‍ ഫെരീറയുടെ നുണ പരിശോധനയിലാണ് ശിവസേനയുടെയും ബിജെപിയുടെ പേരുകള്‍ പരാമര്‍ശിയ്‌ക്കപ്പെട്ടത്.
എന്നാല്‍ നക്‌സലുകള്‍ക്ക് പണം ലഭ്യമാക്കുന്നത് അമ്പതോളം സന്നദ്ധ സംഘടനകളാണെന്ന് പരിശോധനയ്‌ക്കു ശേഷം പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‌കി സംഭവം പോലീസ് ഒതുക്കുകയായിരുന്നു. ഇതില്‍ സാമൂഹ്യ പ്രവര്‍ത്തകയായ മേധാപട്‌ക്കര്‍ നേതൃത്വം സംഘടനയുടെ പേരും പോലീസ് ഉള്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം അരുണിന്റെ നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ട് മുംബൈ മിറര്‍ പത്രം പുറത്തു വിട്ടതോടെയാണ് മഹാരാഷ്ട്ര പോലീസ് വെട്ടിലായിരിക്കുന്നത്.












Click it and Unblock the Notifications