Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഹ്‌റു ട്രോഫി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആലപ്പുഴ: അമ്പത്തിയാറാമത്‌ നെഹ്‌റു ട്രോഫി വള്ളം കളി ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മണിയ്‌ക്ക്‌ പുന്നമടക്കായലില്‍ ആരംഭിയ്‌ക്കും.

കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ്‌ മത്സരത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിയ്‌ക്കുന്നത്‌. മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, ജി സുധാകരന്‍, എം വിജയകുമാര്‍, മോന്‍സ്‌ ജോസഫ്‌, മുല്ലക്കര രത്‌നാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

19 ചുണ്ടന്‍ വള്ളങ്ങളടക്കം 57 കളി വള്ളങ്ങളാണ്‌ മത്സരത്തില്‍ മാറ്റുരയ്‌ക്കുന്നത്‌. ജേതാക്കള്‍ക്ക്‌ ഒരു ലക്ഷം രൂപയും നെഹ്‌റുവിന്റെ കൈയ്യൊപ്പോടു കൂടിയ വെള്ളിക്കപ്പും സമ്മാനമായി ലഭിയ്‌ക്കും.

വള്ളംകളി ഒരു കായിക ഇനമായി അംഗീകരിച്ചതിന്‌ ശേഷമുള്ള ആദ്യ നെഹ്‌റു ട്രോഫിയാണെന്ന പ്രത്യേകയും ഇത്തവണത്തെ മത്സരത്തിനുണ്ട്‌. ബോംബ്‌ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ്‌ ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+