എസ്എന്‍ഡിപി രാഷ്ട്രീയ സമിതി രൂപവത്ക്കരിച്ചു
ഇടുക്കി: എസ്‌എന്‍ഡിപി യോഗം രാഷ്ട്രീയ സമിതി രൂപീകരിച്ചു. കുമളിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
സമിതിയെ ഉചിതമായ സമയത്ത് രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാന്‍ വെള്ളാപ്പിള്ളി നടേശനെ യോഗം ചുമതലപ്പെടുത്തി.
സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികളെയും മതവിഭാഗങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്താന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്.
ഏറെ നാളായി എസ്‌എന്‍ഡിപിയ്‌ക്കുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്‌ക്കരിയ്‌ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സമുദായത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമിതി രൂപീകരിയ്‌ക്കുന്നതെന്ന് വെള്ളാപ്പിള്ളി പറഞ്ഞു.
യുക്തമായ സമയത്ത് സമിതി രാഷ്ട്രീയ കക്ഷിയായി മാറും. ഇതിന് പ്രത്യേക സമയ പരിധിയൊന്നും വെച്ചിട്ടില്ല. സാമൂഹ്യ നീതിയാണ് സമിതിയുടെ മുദ്രാവാക്യമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications