Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗരതി നിയമവിധേയമാക്കണം: രാമദാസ്‌

മെക്‌സിക്കോ സിറ്റി: ഇന്ത്യയില്‍ സ്വവര്‍ഗ രതിയും ലൈംഗിക തൊഴിലും നിയമവിധേയമാക്കുന്നതിനെ അനുകൂലിയ്‌ക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രാമദാസ്‌.

മെക്‌സിക്കോ സിറ്റിയില്‍ നടന്ന എയ്‌ഡ്‌സ്‌ വിദഗ്‌ദ്ധരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്വവര്‍ഗരതിയെ നിയമവിരുദ്ധമായി പ്രഖ്യാപിയ്‌ക്കുന്ന സെക്ഷന്‍ 377 ഐപിസി നിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വവര്‍ഗരതി ഇന്ത്യയില്‍ പ്രകൃതി വിരുദ്ധമായാണ്‌ കരുതപ്പെട്ടിരിയ്‌ക്കുന്നത്‌. എയ്‌ഡ്‌സിനെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ സ്വവര്‍ഗ്ഗ രതിയും ലൈംഗിക തൊഴിലും നിയമവിധേയമാക്കണം.

ഇന്ത്യയിലിപ്പോള്‍ എയ്‌ഡ്‌സ്‌ നിയന്ത്രണ വിധേയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജനകീയ പങ്കാളിത്തത്തോടെയാണ്‌ ഇന്ത്യക്ക്‌ ഇക്കാര്യത്തില്‍ നേട്ടം കൈവരിയ്‌ക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+