കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാപരീക്ഷണത്തിന്‌ തുടക്കമായി

  • By Staff
Google Oneindia Malayalam News

his 2007 file photo shows the magnet core of the world's largest superconducting solenoid magnet, part of the Large Hadron Collider particle accelerator. Some 2000 scientists from 155 institutes in 36 countries are working together to build the particle detectorജനീവ: മഹാപ്രപഞ്ചത്തിന്റെ ഉത്‌പത്തി തേടിയുള്ള മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിന്‌ ജനീവയില്‍ തുടക്കമായി.

ഇരുപത്‌ വര്‍ഷത്തോളം നീളുമെന്ന്‌ കരുതപ്പെടുന്ന പരീക്ഷണം കഴിയുന്നതോടെ പ്രപഞ്ചോല്‌പത്തിയെപ്പറ്റി തൃപ്‌തികരമായ ഉത്തരം ലഭിയ്‌ക്കുമെന്നാണ്‌ ശാസ്‌ത്രജ്ഞരുടെ പ്രതീക്ഷ.

ജനീവയ്‌ക്കു സമീപം യൂറോപ്യന്‍ പരമാണു ഗവേഷണ സംഘടനയുടെ മേല്‍നോട്ടത്തില്‍ ഭൂമിയ്‌ക്കടിയില്‍ 100 മീറ്ററോളം താഴെയായി നിര്‍മ്മിച്ച വമ്പന്‍ അറയിലാണ്‌ പരീക്ഷണ പരമ്പരകള്‍ അരങ്ങേറുക.

പരീക്ഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ സെപ്റ്റംബര്‍ പത്തിന് മാത്രമേ ആരംഭിയ്ക്കുകയുള്ളൂ. പ്രാരംഭ ഘട്ടത്തിലുള്ള പരീക്ഷണങ്ങളാണ് വെള്ളിയാഴ്ച ആരംഭിച്ചിരിയ്ക്കുന്നത്.

നാല്‌പതിനായിരം കോടി ചെലവിട്ട് നിര്‍മ്മച്ച ഈ ലാബ്‌ മനുഷ്യ നിര്‍മ്മിതമായ ഏറ്റവും വലിയ പരീക്ഷണ ശാലയാണ്‌. പത്തു കൊല്ലത്തോളത്തോളമാണ്‌ ഇത്‌ നിര്‍മ്മിയ്‌ക്കാനായി വേണ്ടി വന്നത്‌.

പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്‌ മഹാ വിസ്‌ഫോടനത്തിലൂടെയാണെന്ന സിദ്ധാന്തത്തിന്റെ പ്രയോഗമാണ്‌ ശാസ്‌ത്രജ്ഞര്‍ ഈ പരീക്ഷണ ശാലയിലൂടെ നടത്തുന്നത്‌. അതിസൂക്ഷ്‌മങ്ങളായ പ്രോട്ടോണ്‍ കണികകളെ കൂട്ടിയിടിപ്പിയ്‌ക്കുന്നതിലൂടെയാണ്‌ ഇത്‌ സാധിയ്‌ക്കുക.

പരീക്ഷണത്തിന്റെ ഫലമായി മനുഷ്യന്‍ ഇന്ന്‌ വരെ സൃഷ്ടിച്ചതില്‍വെച്ച്‌ ഏറ്റവുമുയര്‍ന്ന വൈദ്യുതിയും ചൂടും ഇതില്‍ നിന്നുണ്ടാകും. സൂര്യന്റെ അകക്കാമ്പിലേതിനാക്കാള്‍ ഒരു ലക്ഷം മടങ്ങ്‌ കൂടിയ ചൂടായിരിക്കുമിത്‌.

എന്നാല്‍ പ്രപഞ്ചോല്‌പത്തി തേടിയുള്ള അന്വേഷണം പ്രപഞ്ചാവസാനത്തിലേക്ക്‌ വഴി തെളിയിക്കുമോയെന്ന ആശങ്കയും ചില ശാസ്‌ത്രജ്ഞര്‍ ഉയര്‍ത്തിയിട്ടുണ്ട്‌.

പരീക്ഷണ ഫലമായി ഉത്‌പാദിപ്പിയ്‌ക്കപ്പെടുന്ന ആന്റിമാറ്റര്‍ എന്ന പദാര്‍ത്ഥം ചിലപ്പോള്‍ സകല ദ്രവ്യത്തെയും ആഗിരണം ചെയ്യുമെന്നും ഇക്കൂട്ടര്‍ പറയുന്നു.

പരീക്ഷത്തില്‍ നിന്നും ഒരു ലക്ഷം ഡിവിഡികള്‍ നിറയ്‌ക്കാനുള്ള വിവരങ്ങള്‍ ലഭിയ്‌ക്കുമെന്നാണ്‌ ഗവേഷകരുടെ കണക്ക്‌ കൂട്ടല്‍. വിവരങ്ങള്‍ കൈമാറാന്‍ ഇന്ന്‌ നിലവിലുള്ള ഇന്റര്‍നെറ്റിന്‌ കഴിയാത്തതു കൊണ്ട്‌ പുതിയ ഒരു ഗ്രിഡ്‌ സംവിധാനത്തിന്‌ തന്നെ ശാസ്‌ത്രജ്ഞര്‍ രൂപം നല്‌കിയിട്ടുണ്ട്‌.

ഇപ്പോഴത്തെ ഇന്റര്‍നെറ്റിനെക്കാള്‍ 10,000 ഇരട്ടി വേഗതയില്‍ പ്രവര്‍ത്തിയ്‌ക്കുന്നതാണ്‌ പുതിയ ഗ്രിഡ്‌ സംവിധാനം. മഹാപരീക്ഷണം പ്രപഞ്ച പിറവിയെപ്പറ്റിയുള്ള വിവരങ്ങള്‍ തരുമെന്ന്‌ തന്നെയാണ്‌ ശാസ്‌ത്രജ്ഞരുടെ പ്രതീക്ഷ.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X