സിം കാര്‍ഡ് നല്കുന്പോള്‍ തന്നെ ഫോട്ടോയെടുക്കാന്‍ നിര്‍ദ്ദേശം
ദില്ലി: സിം കാര്‍ഡുകള്‍ നല്‌കുമ്പോഴുള്ള നിബന്ധനകള്‍ കര്‍ക്കശമാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‌കി.
വ്യജ രേഖകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ കാര്‍ഡുകള്‍ സ്വന്തമാക്കുകയും ഇത് ദുരുപയോഗപ്പെടുത്തിയുള്ള സംഭവങ്ങള്‍ കൂടുതലാകുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പാക്കാന്‍ ശുപാര്‍ശ വന്നരിയ്‌ക്കുന്നത്.
ഇത് പ്രകാരം സിം കാര്‍ഡ് നല്‌കുമ്പോള്‍ തന്നെ ഉപഭോക്താവിന്റെ ഫോട്ടോയും വില്‌പന സംബന്ധിച്ച രേഖകളും സൂക്ഷിയ്‌ക്കണമെന്ന നിയമം കര്‍ക്കശമാക്കും. സിം കാര്‍ഡ് വില്‌പന കേന്ദ്രത്തില്‍ ക്യാമറ സ്ഥാപിച്ച് അപേക്ഷകരുടെ ഫോട്ടോകള്‍ എടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഈയിടെ നടത്തിയ പരിശോധനയില്‍ ഒരു വ്യക്തിയുടെ പേരില്‍ തന്നെ അമ്പതോളം സിം കാര്‍ഡുകള്‍ അനുവദിച്ചതായി കണ്ടെത്തിയിരുന്നു.
ഇത് കൂടാതെ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് സിം കാര്‍ഡുകളുടെ ക്ലോണുകള്‍ ഉണ്ടാക്കുന്നതും തിരിച്ചറിയല്‍ നമ്പറില്ലാത്ത ചൈനീസ് ഹാന്‍ഡ് സെറ്റുകള്‍ കൊണ്ടുള്ള ഭീഷണകള്‍ പരിശോധിയ്‌ക്കുകയാണെന്നും ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്‌ത പറഞ്ഞു.












Click it and Unblock the Notifications