മുഖ്യമന്ത്രിയാകാമെങ്കില്‍ പ്രധാനമന്ത്രിയുമാകാം മായാവതി
ദില്ലി: ബഹുജന്‍ സമാജ് വാദി പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരമേല്‍ക്കുന്നതും താന്‍ പ്രധാനമന്ത്രിയാകുന്നതും ആര്‍ക്കും തയാനാകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി.
കോണ്‍ഗ്രസും യുപിഎയിലെ ചില ഘടകക്ഷികളും തനിക്കെതിരെ പ്രചാരണം നടത്തുന്നത് ഒരു ദളിത് വനിത പ്രധാനമന്ത്രിയാകുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ലഖ്‌നൊവില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മായാവതി.
മുന്‍ കോണ്‍ഗ്രസ് നേതാവ് നട് വര്‍ സിങ് മായവാതിക്കൊപ്പം വേദിയിലുണ്ടായിരുന്നു. അദ്ദേഹവും മകന്‍ ജഗത് സിങും ബിഎസ്‌പിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
മായാവതിയുടെ പ്രധാനമന്ത്രി സ്ഥാനര്‍ത്ഥിത്വത്തിനെതിരെ പ്രസ്‌താവന നടത്തിയ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ കണ്‍വെന്‍ഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. ലാലുവിനെ ഭ്രാന്തന്‍ എന്നാണ് മായാവതി വിശേഷിപ്പിച്ചത്.












Click it and Unblock the Notifications