പുതിയ കൈപ്പുസ്‌തകവുമായി സഭ
കൊച്ചി: വിവാദമായ ഏഴാം ക്ലാസ് പാഠപുസ്‌തകത്തിന് ബദലായി വര്‍ക്ക് ബുക്ക് വിദ്യാര്‍ഥികള്‍ക്ക് നല്‌കാന്‍ കെസിബിസി തീരുമാനിച്ചു.
പുസ്‌തകത്തിലെ നിരീശ്വര വാദങ്ങളെയും പ്രത്യയ ശാസ്‌ത്രങ്ങളെയും ദൈവവിശ്വാസം കൊണ്ട് നേരിടാനാണ് തങ്ങള്‍ പുതിയ പുസ്‌തകം കൊണ്ട് ഉദ്ദേശിയ്‌ക്കുന്നതെന്ന് സഭാധികൃതരുടെ വാദം.
വര്‍ക്ക് ബുക്കിലെ കാര്യങ്ങളെ കുട്ടികളെ പഠിപ്പിയ്‌ക്കാന്‍ സഭ അധ്യാപകര്‍ക്ക് പരിശീലനം നല്‌കും. സംസ്ഥാനത്തെ എല്ലാ കത്തോലിക്ക വിദ്യാലയങ്ങളിലും പുതിയ പുസ്‌തകം പഠിപ്പിയ്‌ക്കുമെന്നും കെസിബിസി ഡയറക്ടര്‍ ഫാദര്‍ സ്‌റ്റീഫന്‍ ആലത്തറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ക്ക് ബുക്കിന്റെ കരട് കേരള കത്തോലിക്ക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും തയാറാക്കുക.
ദൈവ വിശ്വാസത്തില്‍ വളരേണ്ടതിന്റെ ആവശ്യകതയെയും നിരീശ്വരവാദ പ്രത്യയ ശാസത്രങ്ങള്‍ ലോകത്തുണ്ടാക്കിയ തിന്മകളെയും കുറിച്ച് പഠിപ്പിയ്‌ക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‌കാനാണ് സഭയുടെ തീരുമാനം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications