വികസനത്തിന് 25,000 കോടിയുടെ മുതല്‍മുടക്ക് ലക്ഷ്യം
തിരുവനന്തപുരം: അടുത്ത മൂന്നു വര്‍ഷത്തിനകം കേരളത്തിന്റെ പശ്ചാത്തല-വ്യവസായ മേഖലകളില്‍ 25,000 കോടി രൂപയുടെ മുതല്‍മുടക്ക് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിയ്‌ക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‌കി.
സ്വകാര്യ സംരംഭകരെ ആകര്‍ഷിയ്‌ക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
രണ്ടാം ഭൂപരിഷ്‌ക്കരണമെന്ന ആശയത്തെ സിപിഎം പൂര്‍ണമായും നിരാകരിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നടപടികളെ അദ്ദേഹത്തിന്റെ പേരെടുത്ത പറയാതെ കമ്മിറ്റി വിമര്‍ശിച്ചു. രണ്ടാം ഭൂപരിഷ്‌ക്കരണമെന്നത് ചില തീവ്രവാദി സംഘടനകള്‍ നടത്തുന്ന വാചകമടികള്‍ മാത്രമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
രണ്ടാം ഭൂപരിഷ്‌ക്കരണമെന്ന വാദം നിരാകരിയ്‌ക്കുന്നുണ്ടെങ്കിലും മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്നും സിപിഎം ഇറക്കിയ വാര്‍ത്താക്കുറിപ്പിലുണ്ട്.
ഭൂമിയുടെ ഊഹക്കച്ചവടം തടയുമെന്ന് പ്രഖ്യാപിയ്‌ക്കുമ്പോള്‍ തന്നെ വ്യവസായത്തിനാവശ്യമുള്ള ഭൂമി ലഭ്യമാക്കുമെന്നും പ്രഖ്യാപനമുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസൃതമായ എല്ലാ സെസ് അപേക്ഷകളും അടിയന്തിരമായി കേന്ദ്രത്തിന് സമര്‍പ്പിയ്‌ക്കും.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിയ്‌ക്കുന്നതില്‍ വിജയം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലുമുണ്ടായി.
കോട്ടയം സമ്മേളനത്തോടെ പാര്‍ട്ടിയില്‍ വിഭാഗീയത ഗണ്യമായി കുറവ് വന്നന്നെന്നും കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നയപരമായ ആശയവ്യക്തത വരുത്താന്‍ കഴിഞ്ഞുവെന്നതും ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിയ്‌ക്കാനുള്ള ശ്രമങ്ങള്‍ സഹായകമാകുമെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications