നാവടക്കി മന്ത്രിപ്പണിചെയ്യണമെന്ന് സുധാകരനോട് പാര്‍ട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും ജി സുധാകരനും ഉള്‍പ്പടെയുള്ള എല്ലാ മന്ത്രിമാര്‍ക്കുമെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം.
മന്ത്രി എംഎ ബേബി ഒന്നിനു പുറകെ ഒന്നായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ശങ്കയുണ്ടെന്ന് പാര്‍ട്ടി വ്യക്തമാക്കി. വാക്‌പാടവം മാറ്റിവച്ച് മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സുധാകരനോട് കമ്മിറ്റി നിര്‍ദ്ദേശിച്ചു. അനാവശ്യമായ പ്രകോപനങ്ങള്‍ സുധാകരന്‍ സൃഷ്ടിക്കുന്നുവെന്ന വിലിയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
മന്ത്രി എസ് ശര്‍മ ആവശ്യത്തില്‍ക്കൂടുതല്‍ എറണാകുളം കേന്ദ്രീകരിക്കുന്നുവെന്നാണ് മറ്റൊരു കുറ്റപ്പെടുത്തല്‍. മന്ത്രിമാര്‍ ആഴ്‌ചയില്‍ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഫയലുകള്‍ ശ്രദ്ധിക്കുകയും ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയും വേണമെന്നും നിര്‍ദ്ദേശമുണ്ട്.
അതത് വകുപ്പുകളുടെ പൂര്‍ണ ചുമതല തങ്ങള്‍ക്കാണെന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രിമാര്‍ക്ക് കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വി.എസ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം പോരായെന്നുതന്നെയാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. വികസനത്തിന് വി.എസിന്റെ പലനിലപാടുകളും തടസ്സമായെന്ന ആരോപണം കമ്മിറ്റിയിലെ ബഹുഭൂരിപക്ഷവും ഉന്നയിച്ചു.
ഐടി മേഖലയില്‍ വേണ്ടത്ര വികസനമുണ്ടാകാത്തതിനാല്‍ ഐടി വകുപ്പ് മുഖ്യമന്ത്രിയില്‍ നിന്നും എടുത്തുമാറ്റണമെന്ന അഭിപ്രായം വരെ ചര്‍ച്ചയിലുണ്ടായി. സെക്രട്ടേറിയറ്റ് അംഗങ്ങളടക്കമുള്ളവരുടെ പ്രവര്‍ത്തനത്തിലെ പോരായ്‌മകളും തിരുത്തലുകളും സംഘടനാ രേഖയില്‍ വിശദമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications