ദേശീയ പതാക കത്തിച്ച അധ്യാപകന് ഒരു വര്‍ഷം തടവ്
കൊല്ലം: 2005ലെ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക കത്തിച്ചതിന് കൊല്ലം സ്വദേശിയായ പ്രധാനാധ്യാപകനെ ഒരു വര്‍ഷത്തെ തടവുശിക്ഷയ്‌ക്ക് വിധിച്ചു.
കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് അക്കേല്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ അബ്ദുള്‍ വബാഹാബിനെ ദേശീയ പതാകയെ നിന്ദിച്ചുവെന്ന കുറ്റത്തിന്‌ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
2005ലെ റിപ്പബ്ലിക് ദിനത്തില്‍ അക്കേല്‍ ലോവര്‍ പ്രൈമറി സ്‌കൂളിന് മുന്നില്‍ ഉയര്‍ത്തിയിരുന്ന ദേശീയ പതാക അഴിച്ചുകൊണ്ടുപോയി വീടിന് സമീപത്ത് വച്ച് കത്തിച്ചുവെന്നാണ് വഹാബിനെതിരെയുള്ള കേസ്.
ലോവര്‍ പ്രൈവറി സ്‌കൂളിലെ പ്രധാനാധ്യാപകനോടുള്ള വ്യക്തിപരമായ ശത്രുതകാരണമാണത്രേ വഹാബ് ദേശീയ പതാക അഴിച്ചുകൊണ്ടുപോയി കത്തിച്ചത്. രണ്ടുസ്‌കൂളുകളും ഒരേ മാനേജ്‌മെന്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
സംഭവം നടക്കുന്ന സമയത്ത് അബ്ദുള്‍ വഹാബ് സസ്‌പെന്‍ഷനില്‍ ആയിരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ക്രമക്കേടുനടത്തിയതിനെത്തുടര്‍ന്നാണ് മാനേജ്‌മെന്റ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്‌തിരുന്നത്.












Click it and Unblock the Notifications