Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫില്‍ മുരളിയ്‌ക്ക്‌ നല്‍കാന്‍ ഇടമില്ല: രവി

പാലക്കാട്‌: കെ. മുരളീധരനെ യുഡിഎഫിലെടുക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്രത്തില്‍ ഇപ്പോള്‍ ചര്‍ച്ചകളോ ആലോചനകളോ നടക്കുന്നില്ലെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി.

ഭാവിയില്‍ ഇതുസംബന്ധിച്ച ആലോചനകള്‍ നടക്കുമോയെന്ന ചോദ്യത്തിന്‌ യുഡിഎഫ്‌ ഇപ്പോള്‍ത്തന്നെ ശക്തമാണ്‌ ഇതിനുള്ളില്‍ സ്ഥലം വേണ്ടേ എന്നായിരുന്നു മറുപടി.

മുന്നണി പ്രവേശനത്തിന്‌ ആരുടെയും അനുവാദം വേണ്ട: മുരളി

അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍സിപിയില്‍ ഏതെങ്കിലും ഒരു മുന്നണിയില്‍ ഉണ്ടായിരിക്കുമെന്ന്‌ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ കെ മുരളീധരന്‍ പറഞ്ഞു.

ക്വിറ്റ്‌ ഇന്ത്യാ ദിനത്തോടനുബന്ധിച്ച്‌ പാലക്കാട്ട്‌ നടന്ന നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ്‌ സേവാദള്‍ സംസ്ഥാന ശില്‍പശാല ഉത്‌ഘാടനം ചെയ്യുകയായിരുന്നു മുരളി.

പലരും പറയുന്നത്‌ യുഡിഎഫില്‍ എന്‍സിപിയെ കയറ്റില്ലെന്നാണ്‌. എന്നാല്‍ മുന്നണിപ്രവേശനത്തിന്‌ എന്‍സിപിയ്‌ക്ക്‌ ആരുടെയും അനുവാദം ആവശ്യമില്ല. എന്‍സിപിയോട്‌ എല്‍ഡിഎഫ്‌ എന്തിനാണ്‌ തൊട്ടുകൂടായ്‌മ കാണിക്കുന്നതെന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്‌.

ആറ്‌ തവണ യുഡിഎഫിലും ഒരു തവണ ബിജെപിയും നിന്ന്‌ മത്സരിച്ചയാളെ എല്‍ഡിഎഫില്‍ എടുത്തിട്ടുണ്ട്‌. എല്‍ഡിഎഫില്‍ സിപിഎം ജന്മിയായി മാറിയിരിക്കുകയാണ്‌- അദ്ദേഹം കുറ്റപ്പെടുത്തി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+