എന്‍എസ്‌എസിന്റെ പിന്തുണ വേണ്ടെന്ന് വെള്ളാപ്പള്ളി
കോട്ടയം: എസ്‌എന്‍ഡിപി രൂപീകരിക്കുന്ന രാഷ്ട്രീയ സമിതിയ്‌ക്ക് എന്‍എസ്‌എസിന്റെ പിന്തുണ വേണ്ടെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
എന്‍എസ്‌എസ് കേഡര്‍ പാര്‍ട്ടിയാണെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ മറ്റാര്‍ക്കും ഇങ്ങനെ തോന്നില്ല. പിന്നില്‍ആളില്ലാത്തവരുടെ പിന്തുണ സമിതിയ്‌ക്ക് ആവശ്യമില്ല- അദ്ദേഹം വ്യക്തമാക്കി. എസ്‌എന്‍ഡിപിയോഗം കോട്ടയം യൂണിയന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കുകയായിരുന്നു നടേശന്‍.
സംഘടിച്ചുശക്തരാവുക എന്ന ഗുരുദേവ ദര്‍ശനം പ്രായോഗികതലത്തില്‍ കൊണ്ടുവരാനാണ് രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചത്. സംയുക്ത രാഷ്ട്രീയ സമിതിയെ പിന്താങ്ങില്ലെന്ന് പറയുന്നവര്‍ പിന്നില്‍ ആളില്ലാത്തവരാണ്. എന്‍എസ്‌എസ് കേഡര്‍ പാര്‍ട്ടിയാണെന്ന് പറയാനുള്ള ചങ്കൂറ്റം എങ്ങനെയാണ് പണിക്കര്‍ക്കുണ്ടായത്.
തന്റേടമില്ലാത്തവരാണ് സമദൂരം പറയുന്നത്. ഏതെങ്കിലും ഒരു കക്ഷിയെ പിന്തുണയ്‌ക്കുന്നുവെന്ന് തുറന്നുപറയാന്‍ ചങ്കൂറ്റം വേണം. സാമൂഹിക നീതി നിഷേധിക്കപ്പെടുന്നവരുടെ കൂട്ടായ്‌മയായിട്ടാണ് സംയുക്ത രാഷ്ട്രീയ സമിതി രൂപീകരിക്കുന്നത്. ഇതു രാഷ്ട്രീയ പാര്‍ട്ടിയല്ല. ഭാവിയില്‍ രാഷ്ട്രീയ പാര്‍ട്ടിയാക്കണമെങ്കില്‍ അതിനുള്ള അധികാരം യോഗം ജനറല്‍ സെക്രട്ടറിയ്‌ക്കുണ്ട്- അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications