വ്യാജമദ്യം: കര്‍ശനടപടിയുണ്ടാകുമെന്ന് ഗുരുദാസന്‍
തൃശ്ശൂര്‍: വ്യാജമദ്യം തടയാന്‍ വിസമ്മതിയ്‌ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നപടിയുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി പി.കെ ഗുരുദാസന്‍.
വ്യാജമദ്യ ലോബിയ്‌ക്കെതിരെ മുഖം തിരിച്ചു നില്‌ക്കുന്ന ഇവര്‍ക്കെതിരെ നിസാര നടപടികളല്ല ഉണ്ടാവുക.
എക്‌സൈസ് സേനയിലെ അംഗങ്ങളുടെ കുറവ് പരിഹരിയ്‌ക്കും സേനയെ നവീകരിയ്‌ക്കുന്നതിനോടൊപ്പം അര്‍ഹയരായവര്‍ക്കും സ്ഥാനക്കയറ്റം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എക്‌സൈസ് ഗാര്‍ഡുമാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിയ്‌ക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications