Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുഹാക്ഷേത്രത്തില്‍ മണ്ണിടിഞ്ഞ്‌ 250 പേര്‍ കുടുങ്ങി

ജയ്‌പൂര്‍: രാജസ്ഥാനിലെ ഗയ്‌പര്‍ ഗുഹാനാഥ്‌ ക്ഷേത്രത്തിലേക്കുള്ള പടവുകളിടിഞ്ഞ്‌ ഇരുനൂറ്റമ്പതോളം വരുന്ന ഭക്തരും വിനോദസഞ്ചാരികളും ക്ഷേത്രത്തിനുള്ളില്‍ കുടുങ്ങി. മണ്ണിനടിയില്‍പ്പെട്ട്‌ മൂന്ന്‌ പേര്‍ മരിച്ചു.

വെളിച്ചക്കുറവ്‌ മൂലം രാത്രിയിലുള്ള രക്ഷാപ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു. ഞായറാഴ്‌ച വൈകിട്ട്‌ മൂന്നരയോടെയായിരുന്നു സംഭവം.

കുത്തനെയുള്ള മലഞ്ചെരിവിലൂടെ ക്ഷേത്രത്തിലേക്കുള്ള പടവുകള്‍ ഇടിയുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു വട്ടം മണ്ണിടിച്ചിലുണ്ടായി. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടെ അവധി ദിനം ചെലവഴിയ്‌ക്കാനെത്തിയവരുടെ തിരക്കുമുണ്ടായിരുന്നു.

കോട്ട പട്ടണത്തിന്‌ 25 കീലോമീറ്റര്‍ അകലെ ചമ്പല്‍ നദിയ്‌ക്ക്‌ സമീപത്താണ്‌ പുരാതനമായ ഗയ്‌പര്‍നാഥ്‌ ശിവക്ഷേത്രം.

റോഡ്‌ നിരപ്പില്‍ നിന്നും 250 അടിയോളം താഴെ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക്‌ പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ്‌ വഴിയുള്ളത്. ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിയ്‌ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിയ്‌ക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+