നാസയിലേക്ക് പോയ 4 ഇന്ത്യന്‍ വിദ്യാര്‍ഥികളെ കാണാനില്ല
ജലന്ധര്‍: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിലേക്ക് പഠനയാത്രയ്‌ക്കു പോയ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികളെ കാണാനില്ല.
പഞ്ചാബിലെ പരോവല്‍ ഗ്രാമത്തിലെ ദ്യോബ പബ്ലിക്ക് സ്‌കൂളില്‍ നിന്നും നാസയിലേക്ക് പോയതായിരുന്നു ഇവര്‍.
പഠനയാത്രയ്‌ക്കു പോയ 15 അംഗ വിദ്യാര്‍ഥി സംഘത്തില്‍ നാല് പേരാണ് തിരിച്ചെത്താത്തത്. ഇവരുടെയൊപ്പമുണ്ടായിരുന്ന അധ്യാപികയായ മീനു ശര്‍മ്മയും നാട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഇതിനിടെ താന്‍ അമേരിക്കയില്‍ വിവാഹിതയായെന്നും ഒരു മാസത്തെ അവധി അനുവദിയ്‌ക്കണമെന്നും കാണിച്ച് മീനു ശര്‍മ്മ സ്‌കൂള്‍ അധികൃതര്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നു.
മൂന്ന് മാസത്തെ കാലാവധിയുള്ള വിസയുമായി ജൂലൈ 21നാണ് പഠനയാത്രാ സംഘം അമേരിക്കയിലേക്ക് യാത്ര തിരിച്ചത്.
കാണാതായവരെല്ലാം 14നും 15നും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികളാണ്. ഇത് സംബന്ധിച്ച് സ്‌കൂളധികൃതര്‍ നല്‌കിയ പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications