മൊബൈല്‍ കണക്ഷന്‍ കിട്ടാന്‍ ജാമ്യം വേണം
ദില്ലി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ മൊബൈല്‍ കണക്ഷന്‍ അനുവദിയ്‌ക്കുന്നതിനുള്ള ചട്ടങ്ങള്‍ പരിഷ്‌ക്കരിയ്‌ക്കുന്നു.
നിലവില്‍ മൊബൈല്‍ കണക്ഷനുള്ള രണ്ട് മൊബൈല്‍ ഉപഭോക്താക്കളുടെ ജാമ്യം ഉണ്ടെങ്കിലെ ഭാവിയില്‍ പുതിയ ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ കിട്ടുകയുള്ളൂ. രാജ്യത്തെ എല്ലാ മൊബൈല്‍ സേവനദാതാക്കള്‍ക്കും ഈ നിര്‍ദ്ദേശം നല്‌കാന്‍ ആഭ്യന്തര വകുപ്പ് ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് സംബന്ധിച്ച് രാജ്യത്തെ മുതിര്‍ന്ന സിവില്‍-പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്‌തെന്ന് ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്‌ത പറഞ്ഞു.
സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് കൂടാതെ കണക്ഷന്‍ ലഭ്യമാക്കുകയും അതെ സമയം സുരക്ഷാ ഭീഷണികള്‍ക്ക് പരിഹാരമുണ്ടാക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനുപയോഗിക്കുന്നതിന് പുറമെ സ്‌ഫോടനങ്ങള്‍ നടത്താനും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ഈയിടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണക്ഷന്‍ ലഭിയ്‌ക്കുന്നതിനുള്ള ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications