ചിരഞ്‌ജീവിയുടെ പാര്‍ട്ടി ഉടന്‍
ഹൈദ്രാബാദ്: ടോളിവുഡിലെ സൂപ്പര്‍താരം ചിരഞ്‌ജീവിയുടെ രാഷ്ട്രീയ പ്രവേശം ഉടന്‍ നടക്കുമെന്ന് ഉറപ്പായി. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് തിങ്കളാഴ്‌ച ഉദ്‌ഘാടനം ചെയ്‌തു.
ഏറ്റവുമടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് ഉത്‌ഘാടന ചടങ്ങുകള്‍ നടന്നത്. അഗസ്റ്റ് അവസാന വാരത്തോടെ തന്റെ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിയ്‌ക്കുമെന്നും അദ്ദേഹം ചടങ്ങില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ജനങ്ങളുടെ മനസ്സ് തനിയ്‌ക്കറിയാം അവരെനിയ്‌ക്ക് പിന്തുണ നല്‌കുമെന്നത് ഉറപ്പാണെന്നും ചിരഞ്‌ജീവി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊന്നാണ് ചിരഞ്‌ജീവി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications