പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
കാസര്‍കോട്: ബേടകം മൂന്നാം കടവില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനെ പോലീസ് അറസ്‌റ്റു ചെയ്‌തു.
മലപ്പുറം സ്വദേശിയായ അയൂബാണ് പോലീസിന്റെ പിടിയിലായത്. പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്.
ഞായറാഴ്‌ച വൈകിട്ട് മദ്രസയിലെ ക്ലാസ് കഴിഞ്ഞതിന് ശേഷമാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്.
തുടര്‍ന്ന് അവശ നിലയില്‍ വീട്ടിലെത്തിയ കുട്ടിയോട് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.












Click it and Unblock the Notifications