എന്‍എസ്‌എസ് രാഷ്ട്രീയത്തിലേക്കില്ല
തിരുവനന്തപുരം: എന്‍എസ്‌എസിന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഉദ്ദേശമില്ലെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍. എസ്‌എന്‍ഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാന്യമായി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍എസ്‌എസ് നേതൃത്വത്തെ ഊളമ്പാറയില്‍ കൊണ്ടു പോകണമെന്നാണ് വെള്ളാപ്പിള്ളി പറഞ്ഞത്.
ഇതെ രീതിയില്‍ മറുപടി പറയാന്‍ തങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. ഊളമ്പാറയില്‍ കൊണ്ടു പോകേണ്ടത് ആരെയാണെന്ന് പൊതു ജനം നിശ്ചയിക്കട്ടെ.
ഇടത് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെ വിമര്‍ശിച്ച നാരായണപ്പണിക്കര്‍ എന്‍എസ്‌എസ് സമദൂര സിദ്ധാന്തം തുടരുമെന്നും വ്യക്തമാക്കി.
കരമന കരയോഗത്തിന്റെ പുതുക്കിപ്പണിഞ്ഞ മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications