രാജിവെക്കാന്‍ മുഷറഫിന് മേല്‍ സമ്മര്‍ദം
ഇസ്ലാമാബാദ്: സാമ്പത്തിക ദുര്‍വിനിയോഗമടക്കമുള്ള ആരോപണങ്ങളുമായി പാകിസ്‌താന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിനെതിരെയുള്ള കുറ്റപത്രം തയാറായി.
ഈ കുറ്റപത്രം വായിച്ചു കൊണ്ടാകും തിങ്കളാഴ്‌ച പാകിസ്‌താന്‍ പാര്‍ലമെന്റില്‍ മുഷറഫിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിയ്‌ക്കുക. ഇതിനിടെ വിചാരണയ്‌ക്കു മുമ്പു തന്നെ രാജിവെയ്‌ക്കാന്‍ മുഷറഫിന് മേല്‍ സഖ്യകക്ഷികള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
ഭീകരയ്‌ക്കെതിരെയുള്ള യുദ്ധമെന്ന പേരില്‍ അമേരിക്ക ഒരോ വര്‍ഷവും നല്‌കുന്ന 70 കോടിയോളം ഡോളറിന്റെ ധനസഹായം ദുര്‍വിനിയോഗം നടത്തിയെന്നതായിരിക്കും കുറ്റപത്രത്തില്‍ മുഷറഫിനെതിരായ പ്രധാന ആരോപണം.
ഇതിനു പുറമെ ഭരണഘടനാ ലംഘനം നടത്തിയെന്ന ആരോപണം കൂടി കുറ്റപത്രത്തിലുണ്ടാകും. തിങ്കളാഴ്‌ച ഉച്ചയ്‌ക്കു ശേഷമായിരിക്കും ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിയ്‌ക്കുക.
ഉപരിസഭയായ സെനറ്റിന്റെയും ദേശീയ അസംബ്ലിയുടെയും സംയുക്ത സമ്മേളനത്തില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം ലഭിച്ചാലെ പ്രസിഡന്റിനെ പുറത്താക്കാന്‍ കഴിയൂ.
അതിനിടെ 442 അംഗ പാര്‍ലമെന്റില്‍ 295 പേരുടെ പിന്തുണ ഉറപ്പാക്കാന്‍ ഭരണകക്ഷിയ്‌ക്ക് കഴിയുമോയെന്ന ആശങ്കയും നിലനില്‌ക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications