Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒസേറ്റിയ റഷ്യന്‍ നിയന്ത്രണത്തില്‍

ടെബിലീസി: മൂന്ന്‌ ദിവസത്തെ രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ ഒസെറ്റിയയുടെ നിയന്ത്രണം റഷ്യന്‍ സേന കൈക്കലാക്കി.

ഒസെറ്റിയുടെ തലസ്ഥാനമായ സ്‌കിന്‍വാലിയില്‍ നിന്നും സേനയെ പിന്‍വലിച്ചതായി ജോര്‍ജിയ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിനിടെ പടിഞ്ഞാറന്‍ ജോര്‍ജിയയിലെ അബ്‌ഖാസിയിലേക്കും റഷ്യ അക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്‌.

ഒസെറ്റിയക്കൊപ്പം ജോര്‍ജിയയില്‍ നിന്ന്‌ സ്വാതന്ത്ര്യം പ്രഖ്യാപിച്ച്‌ പുറത്തു പോയ രാജ്യമാണ്‌ അബ്‌ഖാസിയ. മൂന്ന്‌ ദിവസം നീണ്ട പോരാട്ടത്തില്‍ 2000 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ്‌ റഷ്യ വെളിപ്പെടുത്തിയിരിക്കുന്നത്‌.

ജോര്‍ജിയയില്‍ നിന്നും വിഘടിച്ചു പോയ അബ്‌ഖാസിയയില്‍ സൈനീക നീക്കം തുടങ്ങിയതായി റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌
‌. യുദ്ധ സമാനമായ സ്ഥിതിയാണ്‌ ഈ മേഖലയില്‍ നില്‌ക്കുന്നതെങ്കിലും റഷ്യന്‍ സേനയെ ഒസെറ്റിയിലെ ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ്‌ തെരുവുകളില്‍ വരവേല്‌ക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+