വിദേശ വനിതയുടെ കൊല: ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വധശിക്ഷ
ദില്ലി: ഓസ്‌ട്രേലിയന്‍ വനിതയെ കൂട്ട മാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി കേസില്‍ പ്രതികളായ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു.
ഹോങ്കോങില്‍ നിന്നെത്തിയ എമിലി ഗ്രിഗ്‌സ് (59) ആണ് കൊല്ലപ്പെട്ടത്. ടാക്‌സി ഡ്രൈവര്‍മാരായ ജ്യോതിഷ് പ്രസാദ്, ആഷിഷ് കുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയ്‌ക്ക് പുറമെ 3000 രൂപ പിഴയും വിധിച്ചിട്ടുണ്ട്‌്.
2007 മാര്‍ച്ച് 14നായിരുന്നു കേസിനാസ്‌പദമായ സംഭവം. കവര്‍ച്ചയ്‌ക്കായി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയ എമിലിയെ ഇരുവരും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
പ്രായമേറിയ വനിതകള്‍ക്കു പോലും ലൈംഗികാതിക്രമങ്ങളില്‍ നിന്ന് രക്ഷയില്ലെങ്കില്‍ രാജ്യ തലസ്ഥാനത്ത് യുവതികള്‍ക്ക് സുരക്ഷിത ബോധമുണ്ടാകുന്നതെങ്ങനെയെന്ന് വിധി പ്രഖ്യാപിച്ചു കൊണ്ട് കോടതി ചോദിച്ചു.
അമ്മയെ പോലെ കാണേണ്ട സ്‌ത്രീയ മാനഭംഗപ്പെടുത്തിയ യുവാക്കളുടെ നടപടി അത്യന്തം ഹീനമാണെന്നും കോടതി നിരീക്ഷിച്ചു. വിധി കേട്ട ജ്യോതിഷ് പ്രസാദിന്റെ അമ്മ പരസ്യമായി പൊട്ടിക്കരയുന്നതിനും കോടതി സാക്ഷ്യം വഹിച്ചു.












Click it and Unblock the Notifications