ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാക്കണമെന്ന് സോറന്‍
ദില്ലി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്‌ക്കുമെന്ന് ജെഎംഎം നേതാവ് ഷിബു സോറന്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‌കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ഒരു ദിവസത്തെ സമയമാണ് സോറന്‍ കോണ്‍ഗ്രസിന് നല്‌കിയിരിക്കുന്നത്.
തന്നെ മുഖ്യമന്ത്രിയാക്കാമെന്ന് വിശ്വാസ വോട്ടെടുപ്പിന് മുമ്പ് നല്‌കിയിരുന്നതായി അവകാശപ്പെട്ട സോറന്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി മധുകോഡ ഇക്കാര്യം അംഗീകരിച്ചിരുന്നതായും പറഞ്ഞു.
നേരത്തെ കേന്ദ്ര മന്ത്രിസഭയിലംഗമായിരുന്ന ഷിബു സോറന്‍ ഒരു കേസില്‍ പ്രതിയായതോടെയാണ് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. കഴിഞ്ഞ ജൂലായ് 22ന് നടന്ന വിശ്വാസവോട്ടെടുപ്പില്‍ അവസാന നിമിഷമാണ് സോറന്‍ യുപിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഇതിനിടെ സോറനെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാക്കാന്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാിനത്തെ മറ്റൊരു പ്രമുഖ പാര്‍ട്ടിയായ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് അറിയിച്ചു. എന്നാല്‍ സര്‍ക്കാരിനെ അനുകൂലിയ്‌ക്കുന്ന സ്വതന്ത്രര്‍ ഇതിനെ എതിര്‍ക്കുകയാണെന്നും ലാലു പറഞ്ഞു.












Click it and Unblock the Notifications