ഗാസിയാബാദില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് ഒരു മരണം
ദില്ലി: ഗാസിയാബാദില്‍ രണ്ട് എക്‌സ്‌പ്രസ് യാത്രാ തീവണ്ടികള്‍ കൂട്ടിയിടിച്ച് ഒരു മരണം. പത്ത് പേര്‍ക്ക് പരിക്കേറ്റു.
വിവേക് വിഹാര്‍, സഹിബാബാദ് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടെ ചൊവ്വാഴ്‌ച രാവിലെ ആറു മണിയ്‌ക്കായിരുന്നു അപകടം.
പത്മാവതി എക്‌സ്‌പ്രസ് കാളിന്ദി എക്‌സ്‌പ്രസിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് കാണ്‍പൂര്‍ ഭിവാനി കാളിന്ദി എക്‌സ്‌പ്രസിന്റെ ചില ബോഗികള്‍ പാളം തെറ്റിയിട്ടുണ്ട്. ഇതു വഴിയുള്ള റെയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
ഒരേ പാതയില്‍ സഞ്ചരിച്ചിരുന്ന തീവണ്ടികള്‍ തമ്മില്‍ കൂട്ടി മുട്ടുകയായിരുന്നുവെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. കാളിന്ദി എക്‌സ്‌പ്രസിന് പിന്നാലെയാണ് പത്മാവതി എക്‌സ്‌പ്രസ് സഞ്ചരിച്ചിരുന്നത്.
മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.












Click it and Unblock the Notifications